ChuttuvattomThodupuzha

തൊടുപുഴ മണക്കാട് എന്‍എസ്എസ് സ്‌കൂളില്‍ സ്‌നേഹാരാമം പദ്ധതി ഉദ്ഘാടനം നടത്തി

തൊടുപുഴ: മാലിന്യമുക്ത നവകേരളത്തിന്റെ ഭാഗമായി മണക്കാട് പഞ്ചായത്തിന്റെയും ശുചിത്വ മിഷന്റെയും ആഭിമുഖ്യത്തില്‍ മണക്കാട് എന്‍എസ്എസ് സ്‌കൂളിലെ എന്‍എസ്എസ് യൂണിറ്റിന്റെ സഹകരണത്തോടെ സ്‌നേഹാരാമം പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ടോണി കുര്യാക്കോസ് നിര്‍വ്വഹിച്ചു.

ചടങ്ങില്‍ വൈസ് പ്രസിഡന്റ് ഷൈനി ഷാജി, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ജീന അനില്‍, വാര്‍ഡ് മെമ്പര്‍ എം മധു, വില്ലേജ് ഓഫീസര്‍ അജേഷ്, എന്‍.എസ്.എസ് കോഡിനേറ്റര്‍ ആശ, പഞ്ചായത്ത് ജീവനക്കാര്‍, ശ്യാം ഷാസ് മാന്‍, സ്‌കൂള്‍ അധ്യാപകര്‍, എന്‍എസ്എസ് വോളന്റിയര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

Related Articles

Back to top button
error: Content is protected !!