Local LiveThodupuzha

സാമൂഹ്യ പ്രതിബദ്ധതയും കൂട്ടായ്മയും സഭയുടെ മുഖമുദ്ര: മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍

തൊടുപുഴ: കോതമംഗലം രൂപതാ ദിനം പൈങ്ങോട്ടൂര്‍ സെന്റ് ആന്റണീസ് ഫൊറോന പള്ളിയില്‍ നടത്തി.ഇന്നലെ ഉച്ചകഴിഞ്ഞ് 2.30ന് ബിഷപ്പ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തിലിന്റ മുഖ്യകാര്‍മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട വിശുദ്ധ കുര്‍ബാനയില്‍ നിരവധി വൈദികര്‍ സഹകാര്‍മികരായി. തുടര്‍ന്ന് നടന്ന പൊതുസമ്മേളനത്തില്‍ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ അധ്യക്ഷത വഹിച്ചു. കഴിഞ്ഞ ഒരു വര്‍ഷക്കാലം ആധ്യാത്മികവും ഭൗതികവും സാമൂഹികവുമായ മേഖലകളില്‍ രൂപത കൈവരിച്ച നിരവധിയായ നേട്ടങ്ങളെക്കുറിച്ച് ബിഷപ്പ് പറഞ്ഞു. രൂപതയുടെ വളര്‍ച്ച ദൈവാനുഗ്രഹത്തിന്റെയും കൂട്ടായ പരിശ്രമത്തിന്റെയും പൂര്‍വികരുടെ ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും ഫലമാണെന്നും ബിഷപ്പ് പറഞ്ഞു. മുഖ്യപ്രഭാഷണം നടത്തിയ ഇടുക്കി ബിഷപ്പ് മാര്‍ ജോണ്‍ നെല്ലിക്കുന്നില്‍ കോതമംഗലം രൂപത അടുത്ത നാളുകളില്‍ നടത്തിയ ശക്തമായ സാമൂഹിക ഇടപെടലുകളെ പ്രത്യേകം അഭിനന്ദിച്ചു.

രൂപതയുടെ കര്‍ഷകരോടുള്ള ഐക്യദാര്‍ഢ്യത്തിന്റെ നേര്‍ച്ചിത്രമായ രൂപത ദിന ലോഗോയും പ്രത്യേക അഭിനന്ദനത്തിന് അര്‍ഹമായി. വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഫാ. ജോസ് മോനിപ്പിള്ളില്‍,സിസ്റ്റര്‍ സിബിയ സി.എം.സി., അഡ്വ.തോമസ് എന്നിവര്‍ക്ക് രൂപതയുടെ ആദരവ് നല്‍കി. ലോക്സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട രൂപതാംഗമായ അഡ്വ. കെ. ഫ്രാന്‍സിസ് ജോര്‍ജിനെ രൂപത അനുമോദിച്ചു. കത്തോലിക്കാ കോണ്‍ഗ്രസ് പ്രസിഡന്റ് ബണ്ണി കടുത്താഴെ, ഫാ. സഖറിയാസ് എടാട്ട് വി.സി., സാം ഡിംസണ്‍ എന്നിവര്‍ പ്രസംഗിച്ചു. രൂപത വികാരി ജനറാള്‍ മാരായ മോണ്‍. പയസ് മലേക്കേണ്ടത്തില്‍, മോണ്‍. വിന്‍സെന്റ് നെടുങ്ങാട്ട്, പൈങ്ങോട്ടൂര്‍ ഫൊറോനാ വികാരി ഫാ. ജെയിംസ് വരാരപ്പിള്ളി,
ഫാ. ഫ്രാന്‍സിസ് ആലപ്പാട്ട്, ഫാ. ജോസഫ് മഠത്തില്‍ തുടങ്ങിയവര്‍ ദിനാചരണത്തിന് നേതൃത്വം നല്‍കി

Related Articles

Back to top button
error: Content is protected !!