Thodupuzha

വയോധികയായ അമ്മയെ മര്‍ദിച്ചുവെന്ന പരാതി: മകനെ പൊലീസ് അറസ്റ്റ് ചെയ്തു

തൊടുപുഴ: വയോധികയായ അമ്മയെ മര്‍ദിച്ചുവെന്ന പരാതിയില്‍ മകനെ പൊലീസ് അറസ്റ്റ് ചെയ്തു. കുമാരമംഗലം പാറച്ചാലില്‍ ജോമോനെ(40)യാണ് തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച ഉച്ചയ്ക്ക് 1.10നാണ് സംഭവം. ജോമോന്‍ അച്ഛനമ്മമാരെ ഉപദ്രവിക്കുന്നതായി ഇവര്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കോടതി ഇവര്‍ക്ക് ജോമോനില്‍ നിന്ന് സംരക്ഷണം നല്‍കിയിരുന്നു. അച്ചനമ്മാരുടെ അടുത്തു വരികയോ ഉപദ്രവിക്കുകയോ ചെയ്യരുതെന്നായിരുന്നു വിധി. എന്നാല്‍, ബുധനാഴ്ച ഇയാള്‍ അച്ചനമ്മാരുടെ വീട്ടിലെത്തി വഴക്കിട്ടെന്നും ഉപദ്രവിച്ചുമെന്നുമാണ് പരാതി. പൊലീസെത്തി ഇവിടെ നിന്ന് പ്രതിയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. പ്രതിയെ റിമാന്‍ഡ് ചെയ്തു.

 

Related Articles

Back to top button
error: Content is protected !!