ChuttuvattomThodupuzha

സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ പ്രസ്താവനക്കെതിരെ ബ്രാഹ്‌മണ സേവാ സംഘം പ്രതിഷേധിച്ചു

തൊടുപുഴ: സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ പ്രസ്താവനക്കെതിരെ ബ്രാഹ്‌മണ സേവാ സംഘം പ്രതിഷേധിച്ചു. ഹൈന്ദവ വിശ്വാസികള്‍ ആരാധിച്ചു വരുന്ന ഗണപതി ഭഗവാനെപ്പറ്റി വിശ്വാസത്തിനു മങ്ങല്‍ ഏല്‍പിക്കുന്ന തരത്തിലുളള പ്രസ്താവനക്കെതിരെയാണ് പ്രതിഷേധം സംഘടിപ്പിച്ചത്‌. ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ നടത്തുന്ന ഇത്തരം പ്രസ്താവനകള്‍ ജനാധിപത്യ സംവിധാനത്തിന് എതിരാണെന്ന് യോഗം വിലയിരുത്തി. തൊടുപുഴയില്‍ നടത്തിയ പ്രതിഷേധത്തില്‍ ബ്രാഹ്‌മണ സേവാ സംഘം ചെയര്‍മാന്‍ ഒ.ആര്‍. വിജയന്‍, സെക്രട്ടറി അഖില്‍ വി.പോറ്റി, ട്രഷറര്‍ നീലകണ്ഠന്‍, ഉണ്ണി., മറ്റ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ പ്രതിഷേധ യോഗത്തില്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!