Thodupuzha

മുട്ടത്ത് സ്‌പൈസസ് പാര്‍ക്ക് സ്ഥാപിക്കും

 

 

 

തൊടുപുഴ: മുട്ടം തുടങ്ങനാട് കിന്‍ഫ്ര ഏറ്റെടുത്തിട്ടുള്ള 15 ഏക്കര്‍ ഭൂമിയില്‍ സ്പൈസസ് പാര്‍ക്ക് സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. പി.ജെ ജോസഫ് എം.എല്‍.എയുടെ ചോദ്യത്തിനു നിയമസഭയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം. 11.28 ഏക്കറില്‍ ചെറുകിട- ഇടത്തര സുഗന്ധദ്രവ്യ, ഭക്ഷ്യവസ്തു നിര്‍മാണ വ്യവസായങ്ങള്‍ക്കായി വികസിപ്പിച്ച പ്ലോട്ടുകള്‍ അലോട്ടു ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. കേന്ദ്ര ചെറുകിട ഇടത്തരം വ്യവസായ മന്ത്രാലയത്തിന്റെ ക്ലസ്റ്റര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര ധനസഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ച് സുഗന്ധവ്യഞ്ജനങ്ങളുടെ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ ആണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.

Related Articles

Back to top button
error: Content is protected !!