IdukkiLocal Live

സ്പോര്‍ട്സ് ഹോസ്റ്റല്‍ പ്രവേശനം : സെലക്ഷന്‍ ട്രയല്‍സ് 25 ന്

ഇടുക്കി : സ്പോര്‍ട്സ് കൗണ്‍സിലിന്റെ നിയന്ത്രണത്തിലുളള ഹോസ്റ്റലുകളിലേക്ക് 2024-25 അധ്യയന വര്‍ഷത്തെ പി.ജി വിദ്യാര്‍ത്ഥികളുടെ പ്രവേശനത്തിനായി അതത് കായികയിനങ്ങളില്‍ ദേശീയ മെഡല്‍ നേടിയ കായിക താരങ്ങള്‍ക്കായി സെലക്ഷന്‍ നടത്തുന്നു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ജൂണ്‍ 25ന് നടക്കുന്ന ട്രയല്‍സില്‍ പങ്കെടുക്കുവാന്‍ താത്പര്യമുള്ളവര്‍ ജൂണ്‍ 25 രാവിലെ 8ന് ആധാര്‍കാര്‍ഡ്, രണ്ട് പാസ്സ്പോര്‍ട്ട് സൈസ്സ് ഫേട്ടോ, സ്പോര്‍ട്സ് മികവ് തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍, സ്പോര്‍ട്സ് കിറ്റ് എന്നിവ സഹിതം എത്തിച്ചേരേണ്ടതാണ്.

അത്ലറ്റിക്സ്, ഫുട്ബോള്‍, വോളിബോള്‍, ബാസ്‌ക്കറ്റ്ബോള്‍, സ്വിമ്മിംഗ്, തായ്ക്വോണ്ടാ, കബഡി, ഗുസ്തി, ആര്‍ച്ചറി, ബോക്സിംഗ്, സൈക്ലിംഗ്, ഫെന്‍സിംഗ്, ഹാന്‍ഡ്ബോള്‍, ഹോക്കി, ജൂഡോ,കനോയിംഗ്&കയാക്കിംഗ്, ഖോ-ഖോ, നെറ്റ്ബോള്‍, വെയ്റ്റ് ലിഫ്റ്റിംഗ്, റോവിംഗ്, സോഫ്റ്റ്ബോള്‍ എന്നി കായിക ഇനങ്ങളിലായിരിക്കും സെലക്ഷന്‍ നടത്തുന്നത്. വിദ്യാഭ്യാസ യോഗ്യത, കായിക മികവ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പി ജൂണ്‍ 20 ന് മുമ്പായി [email protected] എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് അയക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0471-2330167, 2331546.

 

Related Articles

Back to top button
error: Content is protected !!