Thodupuzha

സർക്കാർ / എയ്ഡഡ് പോളിടെക്‌നിക് കോളേജുകളിൽ സ്പോട്ട് അഡ്മിഷൻ

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ / എയ്ഡഡ് പോളിടെക്‌നിക് കോളേജുകളിൽ നിലവിലുള്ള ഒഴിവുകൾ നികത്തുന്നതിനായി നവംബർ 16 മുതൽ 20 വരെയുള്ള തീയതികളിൽ സ്‌പോട്ട് അഡ്മിഷൻ നടക്കും. അഡ്മിഷൻ ലഭിച്ചവരിൽ സ്ഥാപനമാറ്റമോ ബ്രാഞ്ച്മാറ്റമോ ആഗ്രഹിക്കുന്നവർക്കും, പുതിയതായി അഡ്മിഷൻ നേടാൻ ആഗ്രഹിക്കുന്ന റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള വിദ്യാർത്ഥികൾക്കും പങ്കെടുക്കാവുന്നതാണ്. നിലവിൽ ലഭ്യമായ ഒഴിവുകൾ പോളീടെക്‌നിക് കോളേജ് അടിസ്ഥാനത്തിൽ www.polyadmission.org എന്ന വെബ്‌സൈറ്റിലെ Vacancy Position എന്ന ലിങ്ക് വഴി മനസ്സിലാക്കാം. ഒഴിവുകൾ പരിശോധിച്ചതിനുശേഷം ഓരോ സ്ഥാപനത്തിലേയും റാങ്ക് അടിസ്ഥാനത്തിൽ സ്‌പോട്ട് അഡ്മിഷൻ നടത്തുന്ന സമയക്രമം വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും.

Related Articles

Back to top button
error: Content is protected !!