Thodupuzha

സ്‌പോട്ട് ഫിറ്റ് ചലഞ്ച്:  സമ്മാനവിതരണം നടത്തി

 

 

 

തൊടുപുഴ: റവന്യൂജില്ല സ്‌കൂള്‍ ഗെയിംസ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടത്തിയ സ്‌പോട്ട് ഫിറ്റ് ചലഞ്ച് മത്സരവിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്യുകയും ചെയ്തു. തൊടുപുഴ ഡി.ഡി ഓഫീസ് ഹാളില്‍ ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. എം. കെ ലോഹിദാസന്റെ അധ്യക്ഷതയില്‍ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ശശീന്ദ്രവ്യാസ് വി.എ ഉദ്ഘാടനം ചെയ്തു. തൊടുപുഴ ജില്ല വിദ്യാഭ്യാസ ഓഫീസര്‍ സുലേഖ സലീം മുഖ്യ പ്രഭാഷണം നടത്തി. തൊടുപുഴ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഷീബ മുഹമ്മദ്, ഡയറ്റ് ഫിസിക്കല്‍ എജുക്കേഷന്‍ ലെക്ചറര്‍ ഡോ. അമ്പിളി സി.പി, ജില്ലാ സ്‌പോര്‍ട്‌സ് കോഡിനേറ്റര്‍ ഷിജു കെ. ദാസ്, പീരുമേട് സബ്ജില്ല സെക്രട്ടറി ഇ. ജെ ഫ്രാന്‍സിസ് എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!