Thodupuzha

ഗുരുദേവ നിന്ദയ്‌ക്കെതിരെ എസ്.എന്‍ഡി.പി യോഗം പ്രവര്‍ത്തകരുടെ പ്രതിഷേധ മാര്‍ച്ച്‌ ഇന്ന്

തൊടുപുഴ: ശ്രീനാരായണ ഗുരുദേവനെ നവമാദ്ധ്യമങ്ങളിലൂടെ നിരന്തരം നിന്ദിക്കുന്ന മൂവാറ്റുപുഴ പേരമംഗലത്തെ സ്വയം പ്രഖ്യാപിത സുഭാഷ് തന്ത്രിയുടെ ആശ്രമത്തിലേക്ക് ഇന്ന് രാവിലെ 10ന് എസ്.എന്‍.ഡി.പി യോഗം പ്രവര്‍ത്തകര്‍ വമ്ബിച്ച പ്രതിഷേധ പ്രകടനവും യോഗവും നടത്തുമെന്ന് തൊടുപുഴ യൂണിയന്‍ ഭാരവാഹികള്‍  അറിയിച്ചു.സമൂഹത്തില്‍ അന്ധവിശ്വാസവും അനാചാരങ്ങളും പ്രചരിപ്പിക്കുകയാണ് സ്വയം തന്ത്രിയായി വിശേഷിപ്പിക്കുന്ന ഇദ്ദേഹമെന്ന് യൂണിയന്‍ നേതാക്കള്‍ പറഞ്ഞു. സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും ഏജന്റുമാരെ നിയമിച്ചാണ് ആളുകളെ കാന്‍വാസ് ചെയ്യുന്നത്. പേരമംഗലത്ത് 20 ഏക്കറോളം സ്ഥലം രണ്ട് വര്‍ഷം മുമ്ബ് വാങ്ങി പ്രസിദ്ധമായ ക്ഷേത്രങ്ങളിലേതു പോലെ സര്‍പ്പങ്ങളുടെയും ദേവീ ദേവന്‍മാരുടെയും കോണ്‍ക്രീറ്റ് പ്രതിമകള്‍ സ്ഥാപിച്ച്‌ ഫലസിദ്ധി വാഗ്ദാനം ചെയ്താണ് ആളുകളെ എത്തിക്കുന്നത്. ഇയാള്‍ക്കെതിരെ നിരവധി കേസുകളും നിലവിലുണ്ട്.

 

ശ്രീനാരായണ ഗുരുദേവനെ നന്ദിച്ചതിനും ലക്ഷങ്ങള്‍ ദുര്‍മന്ത്രവാദം ചെയ്ത് ജനങ്ങളെ ചൂഷണം ചെയ്തതിനുമെതിരെ തൊടുപുഴയിലെയും മൂവാറ്റുപുഴയിലെയും ഡിവൈ.എസ്.പിമാര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. പൊലീസിന്റെ ഭാഗത്ത് നിന്ന് വേണ്ടത്ര നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് തൊടുപുഴ, മൂവാറ്റുപുഴ, കൂത്താട്ടുകുളം, കോതമംഗലം യൂണിയനുകളുടെ നേതൃത്വത്തില്‍ പേരമംഗലത്ത് പ്രതിഷേധം നടത്തുന്നത്. രാവിലെ 10ന് പേരമംഗലം ജംഗ്ഷനില്‍ നിന്ന് ആരംഭിക്കുന്ന പ്രകടനത്തില്‍ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ അണിചേരും. പ്രകടനം ക്ഷേത്രപരിസരത്ത് സമാപിച്ച ശേഷം നടക്കുന്ന സമ്മേളനം യോഗം കൗണ്‍സിലര്‍ പി.ടി.

മന്മഥന്‍ ഉദ്ഘാടനം ചെയ്യും. യോഗം കൗണ്‍സിലര്‍ എ.ജി. തങ്കപ്പന്‍ മുഖ്യപ്രഭാഷണം നടത്തും. മൂവാറ്റുപുഴ യൂണിയന്‍ പ്രസിഡന്റ് വി.കെ.

നാരായണന്‍ അദ്ധ്യക്ഷത വഹിക്കും. മൂവാറ്റുപുഴ യൂണിയന്‍ സെക്രട്ടറി അഡ്വ. എ.കെ. അനില്‍ കുമാര്‍ സ്വാഗതം പറയും.

തൊടുപുഴ യൂണിയന്‍ കണ്‍വീനര്‍ വി.ബി. സുകുമാരന്‍, കൂത്താട്ടുകുളം യൂണിയന്‍ പ്രസിഡന്റ് പി.ജി. ഗോപിനാഥ്, സെക്രട്ടറി സി.പി. സത്യന്‍, കോതമംഗലം യൂണിയന്‍ പ്രസിഡന്റ് അജി നാരായണന്‍, സെക്രട്ടറി പി.എ.

സോമന്‍, വൈദിക യോഗം പ്രസിഡന്റ് വൈക്കം ബെന്നി ശാന്തി എന്നിവര്‍ പ്രസംഗിക്കും. മൂവാറ്റുപുഴ യൂണിയന്‍ വൈസ് പ്രസിഡന്റ് പി.എന്‍. പ്രഭ നന്ദി പറയും.

Related Articles

Back to top button
error: Content is protected !!