ChuttuvattomThodupuzha

പെരുമ്പിള്ളിച്ചിറയിൽ എസ്.എസ്.എഫ് ബാലോത്സവ് സംഘടിപ്പിച്ചു

തൊടുപുഴ: എസ്.എസ്.എഫ് ബാലോത്സവ് ഡീന്‍ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു. ക്രാഫ്റ്റുകള്‍, ദര്‍മ്മകോള്‍ ഉപകരണങ്ങള്‍, മറ്റു നിര്‍മ്മിതികള്‍, തുടങ്ങി നൂറോളം വിദ്യാര്‍ത്ഥികളുടെ കലാവൈവിധങ്ങളാണ് പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ അരങ്ങേറിയത്. കൂടാതെ പുരാവസ്തു പ്രദര്‍ശനവും പെരുമ്പിള്ളിച്ചിറയുടെ പൈതൃകവും വേറിട്ട പ്രോഗ്രാമുകളായിരുന്നു. പെരുമ്പിള്ളിച്ചിറ മഹല്ല് സെക്രട്ടറി സി. എസ് ഷമീര്‍,  അഡ്വ: അല്‍ വാരിസ് ഷഫീഖ്, എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് അഹമ്മദ്, എസ്.എസ്.എഫ് ഇടുക്കി ജില്ലാ പ്രസിഡന്റ്  സലാഹുദ്ദീന്‍, ജനറല്‍ സെക്രട്ടറി
ഹിബത്തുള്ള വണ്ണപ്പുറം, ജില്ലാ സെക്രട്ടറിമാരായ ഫായിസ് കുഞ്ഞുമുഹമ്മദ്, റാഷിദ് അമ്പലപ്പടി, ശിഹാബ്, പെരുമ്പിള്ളിച്ചിറ എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!