Kerala

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 4ന്, മാതൃക പരീക്ഷ 19 മുതല്‍ ; ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം : എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 4ന് ആരംഭിക്കും. പരീക്ഷയുടെ സമയ വിവര പട്ടിക പ്രസിദ്ധീകരിച്ചു. മാര്‍ച്ച് 4ന് തുടങ്ങുന്ന പരീക്ഷ 25 നാണ് പരീക്ഷ അവസാനിക്കുക. രാവിലെയാണ് എസ്എസ്എല്‍സി പരീക്ഷയുടെ സമയക്രമം നിശ്ചയിച്ചിരിക്കുന്നത്. ഐടി പ്രാക്ടിക്കല്‍ പരീക്ഷ ഫ്രെബുവരി ഒന്ന് മുതല്‍ 14 വരെയുള്ള ദിവസങ്ങളിലായിരിക്കും നടക്കുക. മാതൃക പരീക്ഷ 19 മുതല്‍ ആരംഭിക്കും. മറ്റു ക്ലാസുകളിലെ വാര്‍ഷിക പരീക്ഷ മാര്‍ച്ച് 18 മുതല്‍ 26 വരെയായിരിക്കും നടത്തുക. ഹൈസ്‌കൂള്‍ ഉള്‍പ്പെട്ട എല്‍പി, യുപി സ്‌കൂളുകളില്‍ മാര്‍ച്ച് അഞ്ച് മുതല്‍ ആരംഭിക്കും. എട്ട്, ഒന്‍പത് ക്ലാസുകളിലെ വാര്‍ഷിക പരീക്ഷ മാര്‍ച്ച് ഒന്ന് മുതലാണ് നടക്കുക.

എസ്എസ്എല്‍സി ടൈംടേബിള്‍ ഇങ്ങനെ

04/03/2024 (രാവിലെ 9.30 മുതല്‍ 11.15 വരെ) – ഒന്നാം പാര്‍ട്ട് 1

മലയാളം/തമിഴ്/കന്നട/ഉറുദു/ഗുജറാത്തി/ അഡീ. ഇംഗ്ലീഷ്/അഡീ.ഹിന്ദി/സംസ്തം (അക്കാഡമിക്)/ സംസ്‌കൃതം ഓറിയന്റല്‍ ഒന്നാം പേപ്പര്‍ (സംസ്‌കൃത സ്‌കൂളുകള്‍ക്ക്) അറബിക് (അക്കാഡമിക്)/അറബിക് ഓറിയന്റല്‍ ഒന്നാം പേപ്പര്‍ (അറബിക് സ്‌കൂളുകള്‍ക്ക്)

06/03/2024 (രാവിലെ 9.30 മുതല്‍ 12.15 വരെ) – രണ്ടാം ഭാഷ ഇംഗ്ലീഷ്
11/03/2024 (രാവിലെ 9.30 മുതല്‍ 12.15 വരെ) – ഗണിതശാസ്ത്രം

13/03/2024 (രാവിലെ 9.30 മുതല്‍ 11.15 വരെ) – ഒന്നാം പാര്‍ട്ട് 2

മലയാളം/തമിഴ്/കന്നട/ സ്‌പെഷ്യല്‍ ഇംഗ്ലിഷ് ഫിഷറീസ് സയന്‍സ് (ഫിഷറീസ് ടെക്‌നിക്കല്‍ സ്‌കൂളുകള്‍ക്ക്)/അറബിക് ഓറിയന്റല്‍ രണ്ടാം പേപ്പര്‍ (അറബിക് സ്‌കൂളുകള്‍ക്ക് / സംസ്‌കൃതം ഓറിയന്റല്‍ രണ്ടാം പേപ്പര്‍ (സംസ്‌കൃകം സ്‌കൂളുകള്‍ക്ക് മാത്രം)

15/03/2024 (രാവിലെ 9.30 മുതല്‍ 11.15 വരെ) – ഊര്‍ജ്ജതന്ത്രം

18/03/2024 (രാവിലെ 9.30 മുതല്‍ 11.15 വരെ) – മൂന്നാം ഭാഷ

ഹിന്ദി/ജനറല്‍ നോളഡ്‌ജ്

20/03/2024 (രാവിലെ 9.30 മുതല്‍ 11.15 വരെ) – രസതന്ത്രം

22/03/2024 (രാവിലെ 9.30 മുതല്‍ 11.15 വരെ) – ജീവശാസ്ത്രം
25/03/2024 (രാവിലെ 9.30 മുതല്‍ 12.15 വരെ) – സോഷ്യല്‍ സയന്‍സ്
ഐ.ടി. പ്രാക്ടിക്കല്‍ പരീക്ഷ 01.02.2024 മുതല്‍ 14.02.2024 വരെ

 

Related Articles

Back to top button
error: Content is protected !!