Thodupuzha

മുട്ടം ഊരക്കുന്ന് സെയ്ന്റ് മേരീസ് ക്‌നാനായ കത്തോലിക്ക പള്ളി; അമലോത്സഭവ തിരുനാള്‍ 10 വരെ

തൊടുപുഴ: മുട്ടം ഊരക്കുന്ന് സെയ്ന്റ് മേരീസ് ക്‌നാനായ കത്തോലിക്ക പള്ളിയിലെ അമലോത്സഭവ തിരുനാള്‍ വ്യാഴം മുതല്‍ 10 വരെ ആഘോഷിക്കുമെന്ന് വികാരി ഫാ. ജോസ് മാമ്പുഴയ്ക്കല്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. വ്യാഴം വൈകീട്ട് അഞ്ചിന് തിരുനാളിന് കൊടിയേറും. തുടര്‍ന്ന് ഭക്തസംഘടനകളുടെ വാര്‍ഷികം കോട്ടയം അതിരൂപത ബൈബിള്‍ കമ്മിഷന്‍ ഡയറക്ടര്‍ ഫാ. ഡോ.മാത്യു മണക്കാട്ട് ഉദ്ഘാടനം ചെയ്യും.
വെള്ളിയാഴ്ച വൈകീട്ട് അഞ്ച് മുതല്‍ ജപമാല, കുര്‍ബന, ജാഗരണ പ്രാര്‍ഥന, വചന പ്രഘോഷണം- ഫാ.ജോസ് തച്ചുകുന്നേല്‍. ശനിയാഴ്ച വൈകീട്ട് അഞ്ചിന് കുര്‍ബാന- ഫാ.തോമസ് പുതുശേരി, ലൂര്‍ദ് കപ്പേളയിലേക്ക് ജപമാല പ്രദക്ഷിണം, 7.15-ന് സാമൂഹ്യ നാടകം- ഇടം. ഞായറാഴ്ച വൈകീട്ട് നാലിന് ആഘോഷമായ തിരുനാള്‍ കുര്‍ബാന- ഫാ. ജിനു മാന്തിയില്‍, 5.45-ന് തോട്ടുങ്കര കുരിശ് പള്ളിയിലേക്ക് തിരുനാള്‍ പ്രദക്ഷിണം, 6.45-ന് പള്ളിയിലേക്ക് പ്രദക്ഷിണം, വചനസന്ദേശം- ഫാ.ജില്‍സ് വെള്ളിക്കാട്ടില്‍, 8.30-ന് കുര്‍ബാനയുടെ ആശിര്‍വാദം- പാ.ജോസ് അരീച്ചിറ, 8.45-ന് ബാന്‍ഡ് മേളം എന്നിവ നടക്കും. പത്രസമ്മേളനത്തില്‍ കൈക്കാരന്‍മാരായ ജോസ് ജോസഫ് പ്ലാക്കൂട്ടം, ജെയിംസ് പനന്താനത്ത്, യു.കെ.സ്റ്റീഫന്‍ എന്നിവരും പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!