ChuttuvattomThodupuzha

ലഹരിക്കെതിരെ കാളിയാർ സെന്റ് മേരീസ് ഹയർസെക്കന്ററി സ്കൂളിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു

കാളിയാർ: സെന്റ് മേരീസ് ഹയർസെക്കന്ററി സ്കൂളിലെ സ്കൗട്ട് ആന്റ് ​ഗെെഡ്, സോഷ്യൽ വർക്ക്, എൻഎസ്എസ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ ലഹരി വിമോചന കേന്ദ്ര സന്ദർശനം, പോസ്റ്റർ പ്രദർശനം, ഒപ്പ് ശേഖരണം, റാലി, ലഹരി വിരുദ്ധ പ്രതിജ്ഞ എന്നീ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. തൊടുപുഴ മൈലക്കൊമ്പ് പ്രത്യാശ ഭവൻ ലഹരി വിമോചന കേന്ദ്രം സന്ദർശനത്തിലൂടെ ലഹരി എന്ന മാരക വിപത്തിന്റെ തീവ്രതയെക്കുറിച്ച് മനസിലാക്കാൻ കുട്ടികൾക്ക് സാധിച്ചു. സോഷ്യൽ വർക്കറായ അജേഷ് കുട്ടികളോട് വിശദമായി സംസാരിച്ചു. ജീവിതത്തിൽ ഒരിക്കലും ലഹരിക്കടിമപ്പെടില്ലെന്നും, അതിനെതിരെ പോരാടുമെന്നുമുള്ള ഉറച്ച തീരുമാനത്തോടെയാണ് കുട്ടികൾ മടങ്ങിയത്. സ്കൂൾ മാനേജർ ഫാ. ജോസഫ് മുണ്ടുനടയിൽ, പ്രിൻസിപ്പൽ ലൂസി ജോർജ്, സ്റ്റാഫ് സെക്ര. ഫാ. ആന്റണി ഓവേലിൽ എന്നിവർ കുട്ടികളെ അഭിനന്ദിച്ചു. ഗൈഡ് ക്യാപ്റ്റനും സോഷ്യൽ വർക്ക് ക്ലബ് കോഡിനേറ്ററുമായ ജൂലിൻ ജോസ്, സ്കൗട്ട് ക്യാപ്റ്റൻ കവിത തോമസ്, എൻഎസ്എസ് കോഡിനേറ്റർ ഡാലി ജോർജ് എന്നിവർ നേതൃത്വം നൽകി.

Related Articles

Back to top button
error: Content is protected !!