ChuttuvattomThodupuzha

സെന്റ് സെബാസ്റ്റ്യന്‍സ് യു.പി സ്‌കൂളില്‍ സ്നേഹപൂര്‍വം സ്നേഹ വീട്ടിലേക്ക് പദ്ധതിക്ക് തുടക്കം

തൊടുപുഴ: സെന്റ് സെബാസ്റ്റ്യന്‍സ് യു.പി സ്‌കൂളില്‍ കുട്ടികളില്‍ കരുതലിന്റേയും പങ്കുവയ്ക്കലിന്റേയും മനോഭാവം വളര്‍ത്തിയെടുക്കാനും അനാഥരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുമായ ജനങ്ങളെ ചേര്‍ത്തു നിര്‍ത്താനുമുള്ള മനസ് രൂപപെടുത്തിയെടുക്കാനും ‘സ്നേഹപൂര്‍വം സ്നേഹ വീട്ടിലേക്ക് എന്ന പൊതിച്ചോറ് വിതരണ പദ്ധതിക്ക് തുടക്കം കുറിച്ചു. അന്തേവാസികള്‍ക്കുള്ള 240 പൊതിച്ചോറും പുതിയതും ഉപയോഗയോഗ്യമായ പഴയ വസ്ത്രങ്ങളും ബ്രഷ്,സോപ്പ്,പേസ്റ്റ് എന്നിവയും സ്നേഹ വീട്ടിലെത്തിച്ചു കൊടുത്തു. സ്‌കൂള്‍ പൗള്‍ട്രി ക്ലബ്ബിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ വര്‍ഷം വിതരണം ചെയ്ത മുട്ടക്കോഴികളുടെ 200 മുട്ടകളും കുട്ടികള്‍ സ്നേഹ വീട്ടിലേക്ക് നല്കുകയും ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ ജോസ് മഠത്തില്‍ കുട്ടികളുടെ കയ്യില്‍ നിന്നും പൊതിച്ചോറ് ഏറ്റുവാങ്ങുകയും, സ്നേഹ വീട്ടിലേക്കുള്ള യാത്ര ഫ്ളാഗ് ഓഫ് ചെയ്യുകയും ചെയ്തു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ടി.എല്‍ ജോസഫും അധ്യാപകരും പി.ടി.എ പ്രതിനിധികളും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

 

Related Articles

Back to top button
error: Content is protected !!