ChuttuvattomThodupuzha

നഗരത്തില്‍ നിന്നും പഴകിയ ഭക്ഷണവും നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളും പിടിച്ചെടുത്തു

തൊടുപുഴ: നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ പരിശോധനയില്‍ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളും, പഴകിയ ഭക്ഷണവും പിടിച്ചെടുത്തു. മാവിന്‍ചുവട്, വിമാലാലയം, കാഡ്‌സ് സെന്റര്‍, പച്ചക്കറികടകള്‍ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയിലാണ് പത്ത് കിലോയോളം വരുന്ന നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ പിടിച്ചെടുത്തത്.നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ പഴകിയ ഭക്ഷണ സാധനങ്ങൾ കണ്ടെത്തിയ രണ്ട് ഹോട്ടലുകൾക്ക് പിഴ ചുമത്തി. വെങ്ങല്ലൂർ- കോലാനി ബൈപാസിൽ വെങ്ങല്ലൂരിൽ പ്രവർത്തിക്കുന്ന കൃഷ്ണ റസ്റ്റോറന്റ്, തൊടുപുഴ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപത്തെ ഭാരത് ഹോട്ടൽ എന്നിവിടങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്. കൃഷ്ണ റസ്റ്റോറന്റിൽ നിന്നാണ് പഴകിയ സാധനങ്ങൾ കൂടുതലും കണ്ടെടുത്തതെന്ന് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു. ഇവരിൽ നിന്ന് 5,​000 രൂപയാണ് പിഴ ഈടാക്കിയത്. ഇവർക്ക് നോട്ടീസ് നൽകിയിട്ടുണ്ടെന്നും തുടർന്നും ശക്തമായ പരിശോധനകൾ ഉണ്ടാകുമെന്നും നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ പറഞ്ഞു.  നിരോധിത പ്ലാസ്റ്റിക് പിടികൂടിയ സ്ഥാപനങ്ങള്‍ക്ക് എതിരെ പിഴ ചുമത്തി നോട്ടീസ് നല്‍കുകയും ചെയ്തു. ഒറ്റ തവണ ഉപയോഗിക്കുന്ന നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ലെന്നും തുടര്‍ന്നും ശക്തമായ പരിശോധനകള്‍ ഉണ്ടാകുമെന്നും നിയമനടപടികള്‍ സ്വീകരിക്കുമെന്നും നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്ജ്, സെക്രട്ടറിയും അറിയിച്ചു. പരിശോധനയില്‍ നഗരസഭ ക്ലീന്‍ സിറ്റി മാനേജര്‍ ഇ.എ.എം മീരാന്‍കുഞ്ഞു, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ബിജോ മാത്യു, രാജേഷ് വി ഡി, പ്രജീഷ് കുമാര്‍ എന്‍.എച്ച് എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!