Thodupuzha

സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ; വൈദ്യുതി ഉപഭോക്താക്കൾക്കായുള്ള യോഗം ഇന്ന്

തൊടുപുഴ: സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിക്കുന്ന ഉപഭോക്തൃ ശാക്തീകരണ പരിപാടിയുടെ ഭാഗമായി തൊടുപുഴ ഇലക്ട്രിക്കൽ സർക്കിളിന്റെ പരിധിയിൽ വരുന്ന വൈദ്യുതി ഉപഭോക്താക്കൾക്കായുള്ള യോഗം ഇന്ന് നടക്കും. വൈദ്യുതി ഉപഭോക്താക്കളുടെ അവകാശങ്ങളും, ലഭ്യമാക്കേണ്ട സേവനങ്ങളും, തർക്ക പരിഹാര സംവിധാനങ്ങളെക്കുറിച്ചും യോഗത്തിൽ വിശദീകരിക്കും. വൈദ്യുതി മേഖലയുടെ നയ രൂപീകരണത്തിലും നിയമ നിർണയത്തിലും ഉപഭോക്താക്കളുടെ താൽപര്യങ്ങളും നിർദ്ദേശിക്കുന്ന അഭിപ്രായങ്ങളും പ്രാവർത്തികമാക്കുന്നതിൻ്റെ ഭാഗമായാണ് കമ്മീഷൻ കൺസ്യൂമർ അഡ്വക്കേസി സെൽ മുഖേന ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നത്. ഇന്ന് രാവിലെ 10ന് കാഡ്സ് വില്ലേജ് സ്ക്വയറിൽ നടത്തുന്ന യോഗം സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ അംഗം അഡ്വ. ജെ.വിൽസൺ ഉദ്ഘാടനം ചെയ്യും. യോഗത്തിൽ കമ്മീഷൻ കംപ്ലയിൻ്റ് എക്സാമിനർ റ്റി.ആർ ഭുവനേന്ദ്ര പ്രസാദ്, സംസ്ഥാന വൈദ്യുതി ഓംബുഡ്സ്മാൻ എ.സി.കെ നായർ, കൺസൾട്ടൻ്റ് ബി. ശ്രീകുമാർ എന്നിവരുൾപ്പെടെയുള്ള ഉന്നതർ പങ്കെടുക്കും.

Related Articles

Back to top button
error: Content is protected !!