ChuttuvattomThodupuzha

സംസ്ഥാന സർക്കാർ  ജനങ്ങളെ കൊളളയടിക്കുന്നു;റോയി കെ. പൗലോസ്

കോടിക്കുളം: സംസ്ഥാനത്തിന്റെ എല്ലാ മേഖലകളും ഭരിച്ച് മുടിച്ച് ജനങ്ങളെ കൊള്ളയിക്കുന്ന എൽ.ഡി.എഫ് സർക്കാർ രാജി വയ്ക്കണമെന്ന് കെ.പി.സി.സി നിർവ്വാഹ സമിതി അംഗം റോയി കെ. പൗലോസ് പറഞ്ഞു. യു.ഡി.എഫ് കോടിക്കുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എൽ.ഡി.എഫ് സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സംഘടിപ്പിച്ച പദയാത്ര ചാലക്കമുക്കിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പഞ്ചായത്ത് മെമ്പർ ഇന്ദു സുധാകരൻ മുഖ്യപ്രഭാഷണം നടത്തി.

വിവിധ സ്ഥലങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം പടിഞ്ഞാറെ കോടിക്കുളത്ത് നടന്ന സമാപന സമ്മേളനം മുസ്ലീംലീഗ് ജില്ലാ പ്രസിഡന്റ് കെ.എം.എ ഷുക്കൂർ ഉദ്ഘാടനം ചെയ്തു. കേരളാ കോൺഗ്രസ് തൊടുപുഴ നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ. ജോസി ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. കോടിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ബാബു, കോൺഗ്രസ് കോടിക്കുളം മണ്ഡലം പ്രസിഡന്റ് ജോഷി എടാട്ട്, കേരളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോസഫ് വടക്കേക്കര, മുസ്ലീംലീഗ് മണ്ഡലം പ്രസിഡന്റ് ബഷീർ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോർജി സണ്ണി, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജേർളി റോബി, കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജെയിംസ് തോപ്പിൽ എന്നിവർ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!