ChuttuvattomThodupuzha

സംസ്ഥാന തല അമച്വര്‍ നാടകോത്സവം വാഴക്കുളത്ത് ആരംഭിച്ചു

വാഴക്കുളം:കേരള സംഗീത നാടക അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ജ്വാല സാംസ്‌കാരിക വേദിയുടെ സഹകരണത്തോടെ സംസ്ഥാന തല അമച്വര്‍ നാടകോത്സവം വാഴക്കുളത്ത് ആരംഭിച്ചു. ചാവറ സിഎംഐ ഇന്റര്‍നാഷണല്‍ അക്കാദമി ഓഡിറ്റോറിയത്തില്‍ സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി ഉദ്ഘാടനം ചെയ്തു. മഞ്ഞള്ളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി ജോസ് അധ്യക്ഷത വഹിച്ചു. ജ്വാല സാംസ്‌കാരിക വേദി പ്രസിഡന്റ് ഒ.എം.ജോര്‍ജ്, ജോസ് പെരുമ്പിള്ളിക്കുന്നേല്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടോമി തന്നിട്ടാമാക്കല്‍, ഫാ.തോമസ് മഞ്ഞക്കുന്നേല്‍, സഹീര്‍ അലി, രേണു രാമനാഥ്, ജോണി മെതിപ്പാറ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് അകലെ അകലെ മോസ്‌കോ നാടകം അരങ്ങേറി.
നാളെ (ബുധനാഴ്ച്ച) വൈകുന്നേരം 6.30ന് സൈ്വരിത പ്രയാണം,വ്യാഴാഴ്ച്ച 6.30 ന് പ്ലാംയാ ല്യൂബ്യുയ്, ആറിന് കുരുത്താലി എന്നീ നാടകങ്ങളും അരങ്ങിലെത്തും.

Related Articles

Back to top button
error: Content is protected !!