Kerala

പോലീസ് മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ച് കെ എസ് യുവിന്റെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ് ഇന്ന്

തിരുവനന്തപുരം : വെറ്ററിനറി സര്‍വകലാശാലാ ആസ്ഥാനത്തേക്ക് നടത്തിയ മാര്‍ച്ചില്‍ നേതാക്കളെയും പ്രവര്‍ത്തകരെയും പോലീസ് ക്രൂരമായി മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് ഇന്ന് കെഎസ്യുവിന്റെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ്. എസ്എസ്എല്‍സി, ഹയര്‍ സെക്കന്ററി, സര്‍വകലാശാലാ തല പരീക്ഷകളെ സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സെക്രട്ടറിയേറ്റിനു മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തര്‍, കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് എന്നിവര്‍ നടത്തുന്ന നിരാഹാര സമരം പുരോഗമിക്കുകയാണ്. പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ മരണം സി ബി ഐ അന്വേഷിക്കുക, വെറ്റിനറി സര്‍വകലാശാല ഡീനിനെയും ഉത്തരവാദികളായ അധ്യാപകരെയും പിരിച്ചുവിട്ടു കേസില്‍ പ്രതി ചേര്‍ക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് സമരം. സമാന ആവശ്യങ്ങള്‍ ഉന്നയിച്ച് സെക്രട്ടറിയേറ്റിലേക്ക് ഇന്ന് കെഎസ്‌യു തിരുവനന്തപുരം ജില്ലാ കമ്മിറ്റി മാര്‍ച്ചും നടത്തും.

സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ ചോദ്യം ചെയ്യലിനായി പോലീസ് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങും. ക്രിമിനല്‍ ഗൂഢാലോചന കുറ്റം കേസില്‍ ഇന്നലെ 18 പ്രതികള്‍ക്കുമെതിരെ കേസ് ചുമത്തിയിരുന്നു. പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഗൂഢാലോചന കുറ്റം ചുമത്തിയത്. സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് വിഷയത്തില്‍ കോളേജ് ഡീനിനോടും അസിസ്റ്റന്റ് വാര്‍ഡനോടും പുതുതായി ചുമലയേറ്റ വൈസ് ചാന്‍സിലര്‍ വിശദീകരണം ചോദിച്ചിരുന്നു. രണ്ടു ദിവസത്തെ സമയം ആവശ്യപ്പെട്ടെങ്കിലും ഇന്ന് പത്തരയ്ക്ക് മുമ്പാകെ വിശദീകരണം നല്‍കണമെന്നാണ് വൈസ് ചാന്‍സിലര്‍ ആവശ്യപ്പെട്ടത്. മരണവുമായി ബന്ധപ്പെട്ട് നടപടിക്രമങ്ങളില്‍ വീഴ്ച ഉണ്ടായിട്ടില്ല എന്നാണ് ഇരുവരും സമര്‍പ്പിക്കുന്ന വിശദീകരണം എന്നാണ് സൂചന. ഇരുവരെയും സസ്‌പെന്‍ഡ് ചെയ്ത് മുഖം രക്ഷിക്കാനാണ് സര്‍ക്കാരിന്റെയും യൂണിവേഴ്‌സിറ്റിയുടെയും ശ്രമം. അതേസമയം അക്രമ സംഭവങ്ങളുടെ തുടര്‍ച്ച ഉണ്ടായ സാഹചര്യത്തില്‍ യൂണിവേഴ്‌സിറ്റിയില്‍ ഇന്നുമുതല്‍ പത്താം തീയതി വരെ അധ്യയനം നടക്കുന്നില്ല.

 

 

Related Articles

Back to top button
error: Content is protected !!