IdukkiLocal Live

ലഹരി വിരുദ്ധ കലാജാഥയുമായി സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്

ഇടുക്കി : ലഹരി വിരുദ്ധ കലാജാഥയുമായി കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് . ലഹരിക്കെതിരെ ബോധവത്ക്കരണം നടത്തുക എന്ന ലക്ഷ്യവുമായി  കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും ഇടുക്കി ജില്ലാ യുവജന കേന്ദ്രവും ജില്ലയിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും ലഹരി വിരുദ്ധ കലാജാഥ സംഘടിപ്പിക്കുന്നു. നിയോജക മണ്ഡലങ്ങളിലെ കലാലയങ്ങള്‍, പൊതുവേദികള്‍ എന്നിവിടങ്ങളില്‍ ലഹരിക്കെതിരായ നാടകം, ഫ്‌ളാഷ് മോബ്, തെരുക്കൂത്ത് എന്നിവയാണ് കലാജാഥയിലൂടെ നടത്തുന്നത്.

മൂന്നാര്‍ ഗവണ്‍മെന്റ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ നടന്ന കലാജാഥയുടെ ജില്ലാതല ഉദ്ഘാടനം ദേവികുളം സബ് കളക്ടര്‍ വി.എം. ജയകൃഷ്ണന്‍ ഐഎഎസ് നിര്‍വ്വഹിച്ചു. യുവജനങ്ങളില്‍ വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗം സമൂഹത്തിന് വിപത്തായി മാറിക്കൊണ്ടിരിക്കുകയാണ്. ലഹരിയോട് നോ പറയാന്‍ കുട്ടികള്‍ മുന്നിട്ടിറങ്ങണം.നാളത്തെ വാഗ്ദാനങ്ങളാണ് ഇന്നത്തെ കുട്ടികള്‍,കുട്ടികളെയാണ് ലഹരി മാഫിയ ഏറ്റവും കൂടുതല്‍ പിടുത്തമിട്ടിരിക്കുന്നതെന്നും ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. മൂന്നാര്‍
ഗവണ്‍മെന്റ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. മനേഷ് എന്‍.എ അധ്യക്ഷത വഹിച്ചു. മൂന്നാര്‍ എസ്‌ഐ അജീഷ് ജോണ്‍ മുഖ്യാതിഥിയായിരുന്നു. മൂന്നാര്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ രാജീവ് ജി.ലഹരി വിരുദ്ധ സന്ദേശവും മുഖ്യ പ്രഭാഷണവും നടത്തി. കേരളസംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ ശങ്കര്‍ എം. എസ്, യുവജനക്ഷേമ ബോര്‍ഡ് മൂന്നാര്‍ ബ്ലോക്ക് കോ ഓര്‍ഡിനേറ്റര്‍ അജിത് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. കലാജാഥ ജില്ലയില്‍ മൂന്ന് ദിവസങ്ങളിലായി അടിമാലി ബസ് സ്റ്റാന്‍ഡ് , രാജാക്കാട് ഗവണ്‍മെന്റ് സ്‌കൂള്‍, നെടുങ്കണ്ടം എന്നിവിടങ്ങളില്‍ പര്യടനം നടത്തും.

Related Articles

Back to top button
error: Content is protected !!