ChuttuvattomCrimeThodupuzha

പതിനേഴുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ രണ്ടാനച്ഛന് 43 കഠിന വർഷം തടവും 39000 രൂപ പിഴയും

തൊടുപുഴ : പതിനേഴുകാരിയെ ബലാൽസംഗം ചെയ്ത കേസിൽ രണ്ടാനച്ഛന് 43 വർഷം കഠിന തടവും 39000 രൂപ പിഴയും. വെള്ളിയാമറ്റം കൂവക്കണ്ടം സ്വദേശിയായ 43 കാരനെയാണ് ഇടുക്കി അതിവേഗ കോടതി ജഡ്ജ് ടി ജി വർഗീസ് ശിക്ഷ വിധിച്ചത്. 2018 ലാണ് കേസിനാസ്പദമായ സംഭവം. മദ്യപിച്ചു വീട്ടിലെത്തിയ പ്രതി പെൺകുട്ടി തനിച്ചുള്ള സമയം പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. പ്രതിരോധിച്ച കുട്ടിയുടെ ശരീരഭാഗങ്ങളിൽ പരിക്കും പറ്റി, പിന്നീട് വീണ്ടും ബലമായി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. കാഞ്ഞാർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രോസിക്യൂഷൻ 14 സാക്ഷികളെയും 15 പ്രമാണങ്ങളും കോടതി മുൻപാകെ ഹാജരാക്കി. പിഴ ഒടുക്കാത്തപക്ഷം അധിക ശിക്ഷ അനുഭവിക്കണം എന്നും കോടതി വിധിച്ചു.വിവിധങ്ങളായ വകുപ്പുകളിൽ ആകെ ലഭിച്ച ശിക്ഷയിൽ ഏറ്റവും ഉയർന്ന ശിക്ഷയായ 10 വർഷം അനുഭവിച്ചാൽ മതി എന്നും കോടതി വ്യക്തമാക്കി.

Related Articles

Back to top button
error: Content is protected !!