ChuttuvattomThodupuzha

പ്രാർത്ഥനകള്‍ക്കും  സഹായങ്ങള്‍ക്കും വിരാമമിട്ട് സുനീഷ് യാത്രയായി

തൊടുപുഴ: പ്രാർത്ഥനകള്‍ക്കും സഹായങ്ങള്‍ക്കും വിരാമമിട്ട് സുനീഷ് (44) യാത്രയായി.  ശാസ്താംപാറ, ആശാരിക്കുന്ന് പടിഞ്ഞാറ്റുമ്യാലില്‍ ഗോപാലകൃഷ്ണന്‍ മകന്‍ സുനീഷ് മോന്‍ പി.ജി    കഴിഞ്ഞ പത്തു വര്‍ഷത്തിലേറെയായി തൊടുപുഴ വടക്കുംമുറി ഏജീസ് ഡിജിറ്റല്‍ ഡിവൈസ് എന്ന സ്ഥാപനം നടത്തിവരികയായിരുന്നു. ഹൃദയ സംബന്ധമായ അസുഖത്തെതുടര്‍ന്നുമുള്ള ചികിത്സയിലായിരുന്നു സുനീഷ്. സുനീഷിന്റെ ജീവന്‍ രക്ഷപ്പെടുത്താന്‍ ഹൃദയം മാറ്റിവയ്ക്കല്‍ മാത്രമാണ് ഏക മാര്‍ഗ്ഗമെന്ന് ഡോക്ടര്‍മാര്‍ നിർദ്ദേശിച്ചതോടെ സര്‍ക്കാരിന്റെ മൃതസഞ്ജീവനി പദ്ധതിയില്‍ റജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുകയായിരുന്നു ഈ നിര്‍ധന കുടുംബം. എന്നാല്‍ മൃതസഞ്ജീവനി വഴി ഹൃദയമാറ്റ ശസ്ത്രക്രിയ നടത്താന്‍ ഏറെ വൈകുമെന്നായതോടെ മറ്റു സംസ്ഥാനങ്ങളില്‍ ഇതിനുള്ള സാധ്യത തേടി.

ഭാരിച്ച ചികിത്സാചെലവിനായി നാട്ടുകാരും സുഹൃത്തുക്കളും സന്നദ്ധ സംഘടനകളും പത്രമാധ്യമങ്ങളും, സുനീഷ് കൂടെ അംഗമായ കേരള സ്റ്റേറ്റ് ഇലക്ട്രോണിക്‌സ് സര്‍വ്വീസ് ടെക്നീഷ്യന്‍സ് അസ്സ്‌സോസിയേഷനും കൈകോര്‍ത്തപ്പോള്‍ തുടര്‍ചികിത്സയ്ക്ക് വഴിതെളിഞ്ഞു. തുടര്‍ന്ന് ചെന്നൈയിലെ മദ്രാസ് മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ ഇതിനുള്ള സൗകര്യമുണ്ടെന്നറിഞ്ഞ് ഡോക്ടര്‍മാരുടെ നിർദ്ദേശ പ്രകാരം സുനീഷിനെ അവിടെ പ്രവേശിപ്പിച്ചു. എന്നാല്‍ ആരോഗ്യനില തീര്‍ത്തും വഷളായതോടെ വീണ്ടും കേരളത്തിലേക്കു തിരിച്ചുകൊണ്ടുവന്നു. കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച സുനീഷ്‌മോന്‍ ന്യുമോണിയ ബാധിതനാവുകയും ബുധനാഴ്ച ) രാത്രി 11:50ന് മരണം സംഭവിക്കുകയുമായിരുന്നു. സംസ്‌കാരം നടത്തി.ഭാര്യ: മഞ്ജു അരിക്കുഴ കരീക്കുന്നേല്‍ കുടുംബാംഗമാണ്. മക്കള്‍: ഹരിനന്ദന, ഗൗരിനന്ദന, അനന്ദ കൃഷ്ണന്‍.

Related Articles

Back to top button
error: Content is protected !!