AccidentMuttom

അഭിഭാഷകന് നേരെ തെരുവ് നായയുടെ ആക്രമണം

 

മുട്ടം: മുട്ടം കോടതി റോഡിൽ ജില്ലാ ഹോമിയോ ആശുപത്രിക്ക് സമീപം അഭിഭാഷകനെ തെരുവ് നായ ആക്രമിച്ചു. മുട്ടം കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന അഡ്വ. എം.എസ്.മണിയെയാണ് തെരുവ് നായ കടിച്ചത്. ഇന്നലെ വൈകിട്ട് 4.15നായിരുന്നു സംഭവം.കോടതിയിൽ നിന്നും ഓഫീസിലേക്ക് നടന്നു വരുന്നതിനിടെ പിന്നിൽ നിന്നും അപ്രതീക്ഷിതമായി വന്ന നായ ചാടി ഇദ്ദേഹത്തിൻ്റെ കൈയിൽ കടിക്കുകയായിരുന്നു. കോടതിയും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കുന്ന ഈ ഭാഗത്ത് തെരുവ് നായ ശല്യം രൂക്ഷമാണ്. തെരുവ് നായയുടെ കടിയേറ്റ അഡ്വ.എം.എസ്.മണി തൊടുപുഴയിലെ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.

Related Articles

Back to top button
error: Content is protected !!