Thodupuzha

പേപ്പട്ടി ശല്യം: സർക്കാർ അനാസ്ഥയ്ക്കെതിരെ യൂത്ത് ലീഗ് അപായ ബോർഡ് സ്ഥാപിച്ചു

മുതലക്കോടം: പേപ്പട്ടി ശല്യം മൂലം കേരളത്തിൽ ജീവനുകൾ പൊലിയുന്ന സാഹചര്യത്തിൽ സർക്കാർ അനാസ്ഥയ്ക്കെതിരെ യൂത്ത് ലീഗ് നേതൃത്വത്തിൽ അപായ ബോർഡുകൾ സ്ഥാപിച്ചു. യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ശാഖാതലങ്ങളിൽ സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടിയുടെ ഭാഗമായി യൂത്ത് ലീഗ് മുതലക്കോടം ശാഖാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അപായ ബോർഡ് സ്ഥാപിക്കുന്ന പ്രതിഷേധ പരിപാടി യൂത്ത് ലീഗ് ജില്ലാ പ്രസിഡൻറ് പി എച്ച് സുധീർ ഉദ്ഘാടനം ചെയ്തു.

സംസ്ഥാനത്ത് പേപ്പട്ടി ശല്യം അതി രൂക്ഷമാണന്നും, അത് നിയന്ത്രിക്കാനോ ജനങ്ങളുടെ ജീവന് സുരക്ഷ നൽകാനോ സർക്കാരിന്റെ ഭാഗത്ത് നിന്നും യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. പേപ്പട്ടിയുടെ കടിയേറ്റവർക്ക് മതിയായ ചികിത്സയില്ല. പേവിഷ വാക്സിൻ ഉപയോഗിച്ചവർക്ക് പോലും രക്ഷയില്ല. അവനവന്റെ ജീവൻ അവനവൻ നോക്കുക എന്നത് മാത്രമാണ് പരിഹാരമായിട്ടുള്ളതെന്നും അദ്ധേഹം പറഞ്ഞു. തെരുവ് നായ്ക്കൾ കൂട്ടമായി തൊടുപുഴ മുനിസിപ്പാലിറ്റിയിലെ പല പ്രദേശങ്ങളിലും റോഡിലൂടെ സഞ്ചരിക്കുന്നതുമൂലം മദ്രസാ വിദ്യാർത്ഥികളും, സ്കൂൾ വിദ്യാർത്ഥികളും ഭീതിയിലാണ് റോഡിലൂടെ സഞ്ചരിക്കുന്നതെന്നും, വിദ്യാർത്ഥികളുടെ ജീവനും, സുരക്ഷക്കും വേണ്ടി സർക്കാർ അടിയന്തിര ഇടപെടലുകൾ നടത്തണമെന്നും അദ്ധേഹം പറഞ്ഞു. പ്രതിഷേധ പരിപാടിക്ക് യൂത്ത് ലീഗ് മുനിസിപ്പൽ വൈസ് പ്രസിഡൻ്റ് പി യു ഷെമീർ, നേതാക്കളായ സി പി ബാവക്കുട്ടി, പി കെ ലത്തീഫ്, പി ഇ ബഷീർ, ഷാനവാസ് മുണ്ടയ്ക്കൽ, ഷെഫീഖ് കടുപ്പംകുടിയിൽ, പി എസ് റഹീം എന്നിവർ നേതൃത്വം നൽകി. വിവിധ ശാഖകളിൽ യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി നിസാർ പഴേരി, ഭാരവാഹികളായ,പി എം നിസാമുദ്ദീൻ, അൻഷാദ് കുറ്റിയാനി, അജാസ് പുത്തൻപുര, നേതാക്കളായ എം എ ഷിഹാബ്, പി ആർ റിയാസ്, പി എൻ സിയാദ്, എം എ നിസാർ, ഇബ്രാഹിം ബാദുഷ, അനൂപ് പാലക്കാട് ,എം എം റഫീഖ്, എന്നിവർ നേതൃത്വം നൽകി.

Related Articles

Back to top button
error: Content is protected !!