Thodupuzha

പ്രഖ്യാപനങ്ങളെല്ലാം പാഴ്‌വാക്കായി; വീണ്ടും തെരുവ് നായ ശല്യം കൂടുന്ന

 

തൊടുപുഴ: വാക്‌സിനേഷന്‍ യജ്ഞം, പഞ്ചായത്ത് തോറും ഷെല്‍ട്ടര്‍ ഹോമുകള്‍, ആക്രമണകാരികളായ നായകളെ കൊല്ലാന്‍ കോടതിയുടെ അനുമതി, പിടികൂടാന്‍ കൂടുതല്‍ പേര്‍ക്ക് പരിശീലനം.തെരുവ് നായ ശല്യം രൂക്ഷമായിരുന്ന കുറച്ച്‌ മാസങ്ങള്‍ക്ക് മുമ്ബ് സര്‍ക്കാരിന്റെ പ്രഖ്യാപനങ്ങളായിരുന്നു ഇവയെല്ലാം. എല്ലാം പാഴ്‌വാക്കായെന്ന് തെളിയിച്ചുകൊണ്ട് തെരുവ് നായ ശല്യം വീണ്ടും രൂക്ഷമാകുന്നു. നായ്ക്കളുടെ കടിയേറ്റ് ചികിത്സ തേടുന്നവരുടെ എണ്ണം പ്രതിദിനം വര്‍ദ്ധിക്കുകയാണ്. ഈ വര്‍ഷം ഇതുവരെ 1600 ഓളം പേര്‍ക്കാണ് ജില്ലയില്‍ നായ്ക്കളുടെ കടിയേറ്റത്. ഈ മാസം ഇതുവരെ നായയുടെ കടിയേറ്രത് 366 പേര്‍ക്കാണ്. ഒരു ദിവസം ശരാശരി 20 പേരില്‍ കുറയതെ കടിയേല്‍ക്കുന്നുണ്ട്. സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം ചികിത്സ തേടിയവരുടെ കണക്കാണിത്. തെരുവ് നായ്ക്കളുടെയും വളര്‍ത്ത് നായ്ക്കളുടെയും കടിയേറ്റവര്‍ ഇക്കൂട്ടത്തില്‍പ്പെടും. കൂട്ടമായെത്തുന്ന നായ്ക്കള്‍ വഴിയോരങ്ങളില്‍ തലങ്ങും വിലങ്ങും വിലസുമ്ബോള്‍ വാഹനയാത്രികരും ഭീതിയിലാണ്. ഇരുചക്ര വാഹനങ്ങള്‍ക്ക് പിന്നാലെ നായ്ക്കള്‍ കുരച്ചുകൊണ്ട് പായുന്നതും പതിവാണ്. പുലര്‍ച്ചെ നടക്കാനിറങ്ങിയിരുന്ന പലരും നായ്ക്കളെ പേടിച്ച്‌ നടത്തം നിറുത്തി. സര്‍ക്കാര്‍ കുടുംബശ്രീ വഴി നടപ്പാക്കിയ എ.ബി.സി പദ്ധതി ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും നിഷ്‌ക്രിയമാണ്.

ശല്യം കൂടാന്‍ കാരണം മാലിന്യം

പൊതുജനങ്ങളുടെയും കച്ചവട സ്ഥാപനങ്ങളുടെയും അലക്ഷ്യമായ മാലിന്യം തള്ളലും അശാസ്ത്രീയമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന അറവുശാലകളുമാണ് തെരുവുനായ്ക്കള്‍ പെരുകാന്‍ പ്രധാന കാരണം. മാലിന്യനിര്‍മാര്‍ജ്ജനത്തിനുള്ള പദ്ധതികള്‍ തദ്ദേശസ്ഥാപനങ്ങള്‍ നടപ്പിലാക്കുന്നുണ്ടെങ്കിലും മാലിന്യം കുന്നുകൂടുന്നത് കുറയ്ക്കാന്‍ ഇത് ഫലപ്രദമാകുന്നില്ല. നഗരത്തിലെ സ്ഥിരം മാലിന്യനിക്ഷേപ കേന്ദ്രങ്ങളിലും റോഡരികില്‍ കൂടിക്കിടക്കുന്ന മാലിന്യങ്ങള്‍ക്കരികിലും നായ്ക്കള്‍ കൂട്ടമായി വിഹരിക്കുന്നത് കാല്‍നട യാത്രക്കാര്‍ക്കും വാഹന യാത്രക്കാര്‍ക്കും പരിസരവാസികള്‍ക്കും ഒരുപോലെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. റോഡരികില്‍ ചാക്കില്‍കെട്ടി വലിച്ചെറിയുന്ന മാലിന്യം നായ്ക്കള്‍ റോഡിലിട്ട് കടിച്ചുകീറുന്നത് പതിവാണ്. അറവുശാലകളില്‍ നിന്ന് റോഡരികിലും ഒഴിഞ്ഞ സ്ഥലത്തും തള്ളുന്ന ഇറച്ചിമാലിന്യങ്ങള്‍ തിന്നാനെത്തുന്ന നായ്ക്കളും ആളുകള്‍ക്ക് വലിയ ഭീഷണിയാണ്.

Related Articles

Back to top button
error: Content is protected !!