ChuttuvattomThodupuzha

സപ്ലൈകോ തൊഴിലാളികളുടെ പണിമുടക്ക് 24 ന്

തൊടുപുഴ:സപ്ലൈകോ തൊഴിലാളികളുടെ പണിമുടക്ക് വെളളിയാഴ്ച.വിവിധ ആവശ്യങ്ങളുന്നയിച്ച് സപ്ലൈകോ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ എ.ഐ.ടി.യു.സിയുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി സപ്ലൈകോ തൊഴിലാളികള്‍ നടത്തി വരുന്ന ജീവിത സമരത്തിന്റെ ഭാഗമായി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പണിമുടക്ക് സംഘടിപ്പിച്ചിരിക്കുന്നത്

വെളളിയാഴ്ച രാവിലെ 10ന് തൊടുപുഴ മിനി സിവില്‍ സ്റ്റേഷനിലേയ്ക്ക് മാര്‍ച്ച് നടത്തും. സപ്ലൈക്കോയെ സംരക്ഷിക്കുക, സപ്ലൈയ്‌ക്കോയുടെ പ്രതിസന്ധി പരിഹരിക്കാന്‍ ധനവകുപ്പ് ആവശ്യമായ ഫണ്ട് അനുവദിക്കുക, സബ്‌സിഡി സാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുക, ദിവസവേതന – പായ്ക്കിങ് ജീവനക്കാരുടെ തൊഴിലും വേതനവും ഉറപ്പുവരുത്തുക, ടാര്‍ജറ്റിന്റെ അടിസ്ഥാനത്തിലും ശമ്പള സമ്പ്രദായം അവസാനിപ്പിക്കുക, മിനിമം വേതനം നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മാര്‍ച്ചും ധര്‍ണയും നടത്തുന്നത്. തൊടുപുഴ എ.ഐ.ടി.യു.സി ഓഫീസ് പരിസരത്ത് നിന്നും ആരംഭിക്കുന്ന മാര്‍ച്ചും തുടര്‍ന്ന് നടക്കുന്ന ധർണ്ണയും യൂണിയന്‍ ജില്ലാ ജനറല്‍ സെക്ര. കെ. സലിംകുമാര്‍ ഉദ്ഘാടനം ചെയ്യും.

Related Articles

Back to top button
error: Content is protected !!