ChuttuvattomIdukkiThodupuzha

എസ്.ടി.യു സമര സന്ദേശ യാത്ര ജില്ലാതല സ്വീകരണം വണ്ണപ്പുറത്ത്

തൊടുപുഴ: സമര സന്ദേശ യാത്രയ്ക്ക് ജില്ലയിൽ ഉജ്ജ്വല സ്വീകരണം നൽകും.കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ദുർഭരണങ്ങൾക്കെതിരെ സ്വതന്ത്ര തൊഴിലാളി യൂണിയൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള സമര സന്ദേശ യാത്രയ്ക്ക് 29ന് ജില്ലയിൽ ഉജ്ജ്വല സ്വീകരണം നൽകുമെന്ന് ജില്ലാ ഭാരവാഹികൾ അറിയിച്ചു. എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് അഡ്വ. എം. റഹ്മത്തുള്ള ക്യാപ്ടനും ജനറൽ സെക്രട്ടറി യു. പോക്കർ വൈസ് ക്യാപ്ടനും ട്രഷറർ മുഹമ്മദ് അഷ്‌റഫ് ഡയറക്ടറുമായ സമര യാത്ര 29ന് ജില്ലയിൽ എത്തിച്ചേരും. ഉച്ചകഴിഞ്ഞ് മൂന്നിന് വണ്ണപ്പുറം ടൗണിൽ നടക്കുന്ന ജില്ലാ തല സ്വീകരണത്തിൽ മുസ്ലിം ലീഗിന്റെയും പോഷക സംഘടനകളുടേയും സംസ്ഥാന ജില്ലാ നേതാക്കൾ പങ്കെടുക്കും. സമ്മേളനാനന്തരം ഇശൽ നൈറ്റ് അരങ്ങേറും. 21ന് കാസർഗോഡ് മുസ്ലീംലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് സമരയാത്ര ഉദ്ഘാടനം ചെയ്തത്. യാത്ര നവംബർ രണ്ടിന് തിരുവനന്തപുരത്ത് സമാപിക്കും.

Related Articles

Back to top button
error: Content is protected !!