Karimannur

നാടും വീടും തണലൊരുക്കാന്‍ സെന്റ് ജോസഫ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എസ്.പി.സി യൂണിറ്റ്

 

കരിമണ്ണൂര്‍: സെന്റ് ജോസഫ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എസ്.പി.സി യൂണിറ്റിന്റെ നേതൃത്വത്തില്‍ ലോക പരിസ്ഥിതിദിനാഘോഷത്തോടനുബന്ധിച്ച് ‘നാടും വീടും തണലൊരുക്കല്‍’ പദ്ധതിയ്ക്ക് തുടക്കമായി. ഈ വര്‍ഷം ആയിരം വൃക്ഷത്തൈകളാണ് കരിമണ്ണൂരിലെ കുട്ടിപ്പോലീസുകാര്‍ പരിസ്ഥിതിദിന ആഘോഷത്തിന്റെ ഭാഗമായി കൂട്ടുകാര്‍ക്കും അയല്‍പക്ക വീടുകളിലും നല്‍കുന്നതിനായി നട്ടു മുളപ്പിച്ചെടുത്തത്. പരിസ്ഥിതിദിനത്തോടനുബന്ധിച്ചുള്ള ‘നാടും വീടും തണലൊരുക്കല്‍’ പരിപാടിയുടെ ഉദ്ഘാടനം സ്‌കൂള്‍ അങ്കണത്തില്‍ ഹെഡ്മാസ്റ്റര്‍ സജി മാത്യു, എസ്പിസി ഡ്രില്‍ ഇന്‍സ്ട്രക്ടര്‍ മുഹമ്മദ് അനസ് എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. പരിസ്ഥിതി ദിന ആഘോഷങ്ങള്‍ക്ക് കമ്യൂണിറ്റി പോലീസ് ഓഫീസര്‍മാരായ ജിയോ ചെറിയാന്‍, എലിസബത്ത് മാത്യു, ഡി.ഐ.എ. എസ്. യമുന എന്നിവര്‍ നേതൃത്വം നല്‍കി

 

Related Articles

Back to top button
error: Content is protected !!