Thodupuzha

നൂറ് മേനി നേടാന്‍ വിത്തെറിഞ്ഞ് വിദ്യാര്‍ഥികള്‍

ഇടവെട്ടി: ഇടവെട്ടി ഗവ:എല്‍ പി സ്‌കൂളില്‍(ശാസ്താംപാറ ) 3-ാം ഘട്ട കരനെല്‍ കൃഷിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഷീജാ നൗഷാദ് നിര്‍വഹിച്ചു. പി.ടി.എ പ്രസിഡന്റ് ഇ.കെ അജിനാസ് അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ഷാലിമോള്‍ സി.എസ്, വാര്‍ഡ് മെമ്പര്‍ ബിന്‍സി മാര്‍ട്ടിന്‍ , കൃഷി ഓഫീസര്‍ ബിന്‍സി കെ. വര്‍ക്കി, എ .ഇ .ഒ . ഷീബാ മുഹമ്മദ്, ലൂസി സിസ്റ്റര്‍, എന്നിവര്‍ പ്രസംഗിച്ചു. കര്‍ഷക ദമ്പതികളായ തങ്കപ്പന്‍ – രാധ എന്നിവരാണ് കൃഷികള്‍ക്ക് നേതൃത്വം നല്‍കുന്നത്. അധ്യാപകരായ ഷഹന കരീം, നസീറ നൗഷാദ്, ഷര്‍മ്മിമോള്‍. എംസ സോള്‍ജി അനീഷ്, ജാന്‍സി , മഞ്ജു വിജില്‍, പി.ടി.സി.എം ചന്ദ്രമതി,ഐഷാ സലീം,പി.ടി.എ അംഗങ്ങളായ അന്‍ഷാദ്, പ്രകാശ് തങ്കപ്പന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!