ChuttuvattomThodupuzha

ആലക്കോട് ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ കലയന്താനി സെന്റ് ജോര്‍ജ്‌സ് സ്കൂൾ വിദ്യാർത്ഥികൾ വെയ്സ്റ്റ് ബിൻ സ്ഥാപിച്ചു

തൊടുപുഴ: പാഠപുസ്തകങ്ങളിലെ പാഠങ്ങള്‍ക്കപ്പുറം സാമൂഹിക പാഠങ്ങള്‍ കൂടി സ്വായത്തമാക്കി കലയന്താനി സെന്റ് ജോര്‍ജസ്  സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍.കേരള സര്‍ക്കാരിന്റെ മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി കലയന്താനി സെന്റ് ജോര്‍ജ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ എന്‍ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ആലക്കോട് പഞ്ചായത്ത് കാത്തിരിപ്പ് കേന്ദ്രം വൃത്തിയാക്കുകയും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനായി ബിന്‍ സ്ഥാപിക്കുകയും ചെയ്തു.കലയന്താനി ജംഗ്ഷനില്‍ സംഘടിപ്പിച്ച സമ്മേളനം സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ ഫാ. ആന്റണി പുലിമലയില്‍ ഉദ്ഘാടനം ചെയ്തു.പരിസര ശുചീകരണം നമ്മുടെ ദൗത്യമാണെന്ന തിരിച്ചറിവിലേക്ക് നാടും സമൂഹവും മാറുന്ന ഒരു നല്ല നാളെയുടെ പ്രതീക്ഷയാണ് ഇതിലൂടെ കാണുന്നതെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

ബസ് കാത്തിരിപ്പ് കേന്ദ്രവും,പരിസരവും പ്ലാസ്റ്റിക് മുക്തമാക്കാന്‍ പൊതു സമൂഹത്തെ കൂടി ഭാഗഭാക്കാക്കുക എന്ന ലക്ഷ്യത്തോടെയാണ് ബസ് കാത്തിരിപ്പ് കാത്തിരിപ്പ് കേന്ദ്രത്തില്‍ പ്ലാസ്റ്റിക് ശേഖരണത്തിനായി വോളണ്ടിയേഴ്‌സ് ബിന്‍ സ്ഥാപിക്കുന്നതെന്ന് എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ അനില്‍ എം ജോര്‍ജ് പറഞ്ഞു. കുട്ടികളുടെ നേതൃത്വത്തില്‍ ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പഞ്ചായത്തില്‍ നിന്നും ഹരിത കര്‍മ്മ സേനയുടെ സഹായത്തോടെ നീക്കം ചെയ്യുമെന്ന് ആലക്കോട് പഞ്ചായത്ത് പ്രസിഡന്റ് ജാന്‍സി മാത്യു ഉറപ്പ് നല്‍കി. മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രക്രിയയില്‍ പങ്കാളികളായ കുട്ടികളെ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ടോമി ഫിലിപ്പ്, വ്യാപാരി വ്യവസായി ഏകോപന സമിതി അംഗം ശിവദാസ്, പഞ്ചായത്ത് തല നോഡല്‍ ഓഫീസര്‍ ടസ്ന ജോണ്‍സണ്‍ എന്നിവര്‍ പ്രസംഗിച്ചു.പരിപാടികള്‍ക്ക് എന്‍.എസ്.എസ് അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസര്‍ ജൂഡിത്ത് ജോര്‍ജ്, സ്റ്റാഫ് സെക്രട്ടറി സെബിന്‍ കെ അപ്രേം, അധ്യാപകരായ നിക്‌സ് ജോസ്, മേരി എസ്, സജി ജോസഫ്, ജോബിന്‍ ജോര്‍ജ്, ജോജോ ജോസ്, പ്രിന്‍സി ജോയ്, ലിനോ മോള്‍ ജോസഫ്, വോളണ്ടിയര്‍ ലീഡര്‍മാരായ സിദ്ധാര്‍ഥ് സന്തോഷ്, അഷ്‌കര്‍ റിയാസ്, ജെസ്ന ലിസ് ബിജു,ശാലിനി സാബു എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!