Local LiveMoolammattam

വിദ്യാര്‍ത്ഥികള്‍ നാടിന്റെ സംസ്‌കാരത്തെ പ്രതിനിധാനം ചെയ്യുന്നവരാകണം: പാല രൂപത ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്

മൂലമറ്റം: വിദ്യാര്‍ത്ഥികള്‍ നാടിന്റെ സംസ്‌കാരത്തെ പ്രതിനിധാനം ചെയ്യുന്നവരാകണമെന്ന് പാല രൂപത ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. മൂലമറ്റം എസ്എച്ച് ഇഎം എച്ച്എസ്എസ് സുവര്‍ണ ജൂബിലി സമാപന സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഉന്നതമായ വിദ്യാഭ്യാസ പാരമ്പര്യമാണ് ഭാരതത്തിനുണ്ടായിരുന്നത്. നളന്ദ, തക്ഷശില തുടങ്ങിയ സര്‍വകലാശാലകള്‍ അറിവിന്റെയും സംസ്‌കാരത്തിന്റെയും മഹത്തായ കേന്ദ്രങ്ങളായിരുന്നു. ആ പാരമ്പര്യം പിന്‍തുടരാന്‍ നമുക്കു കഴിയണം. അറിവും മൂല്യവും പകരുന്ന കാര്യത്തില്‍ മൂലമറ്റം എസ്എച്ച് ഇഎംഎച്ച്എസ് സ്‌കൂളിന്റെ പ്രവര്‍ത്തനം ശ്ലാഘനീയമാണെന്നും ബിഷപ് പറഞ്ഞു.

സെന്റ് ജോര്‍ജ് ഫൊറോന വികാരി ഫാ. കുര്യന്‍ കാലായില്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡീന്‍ കുര്യാക്കോസ് എംപി സുവനീര്‍ പ്രകാശനം ചെയ്തു. എസ്എച്ച് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സി. ലിസ്ബത്ത് കടുക്കൂന്നേല്‍, പഞ്ചായത്തംഗം ഉഷ ഗോപിനാഥ്. പിടിഎ പ്രസിഡന്റ് ബിജു പാലക്കാട്ടുകുന്നേല്‍, എസ്എച്ച് വിദ്യാഭ്യാസ കൗണ്‍സിലര്‍ സി. ഡെയ്സി ചൊവ്വേലിക്കുടി ,പ്രിന്‍സിപ്പല്‍ പ്രഫ.ഡോ.സി. തെരേസ് മടുക്കക്കുഴി ജൂബിലി കോ-ഓര്‍ഡിനേറ്റര്‍ ദീപ അശോക് എന്നിവര്‍ പ്രസംഗിച്ചു.

 

 

 

 

Related Articles

Back to top button
error: Content is protected !!