Thodupuzha

സബ് ജൂനിയര്‍ ഷട്ടില്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് 13 മുതല്‍ 16 വരെ തൊടുപുഴയില്‍

തൊടുപുഴ: കേരള ബാഡ്മിന്റണ്‍ ഷട്ടില്‍ അസോസിയേഷന്റെയും ഇടുക്കി ജില്ലാ ബാഡ്മിന്റണ്‍ ഷട്ടില്‍ അസോസിയേഷന്റെയും നേതൃത്വത്തില്‍ കേരളാ സ്റ്റേറ്റ് സബ് ജൂനിയര്‍ അണ്ടര്‍ 11, അണ്ടര്‍ 13 ഷട്ടില്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് 13 മുതല്‍ 16 വരെ തൊടുപുഴ ഫോര്‍ കോര്‍ട്ട് സ്റ്റേഡിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 14 ജില്ലകളിലും നടന്ന റാങ്കിങ് ടൂര്‍ണമെന്റില്‍ നിന്നും ജില്ലാ ചാമ്പ്യന്‍ഷിപ്പില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട മുന്നൂറോളം കുട്ടികളാണ് ആണ്‍, പെണ്‍ വിഭാഗങ്ങളിലായി മത്സരിക്കുന്നത്. ചാമ്പ്യന്‍ഷിപ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം 13-ന് രാവിലെ 11-ന് ഫോര്‍ കോര്‍ട്ട് സ്റ്റേഡിയത്തില്‍ പി.ജെ.ജോസഫ് എം.എല്‍.എ.നിര്‍വഹിക്കും. പത്രസമ്മേളനത്തില്‍ ജില്ലാ ബാഡ്മിന്റണ്‍ ഷട്ടില്‍ അസോസിയേഷന്‍ ഭാരവാഹികളായ റെനീഷ് മാത്യു, സൈജണ്‍ സ്റ്റീഫന്‍, ബിലീഷ് സുകുമാരന്‍, ഡോ. ജോസഫ് ജോസ് എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!