KarimannurLocal Live

സുബ്രതോ കപ്പ് ; കരിമണ്ണൂര്‍ സ്‌കൂള്‍ ഉപജില്ലാ ഓവറോള്‍ ചാമ്പ്യന്‍സ്

തൊടുപുഴ : കരിമണ്ണൂര്‍ സെന്റ് ജോസഫ്സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ സുബ്രതോ മുഖര്‍ജി കപ്പ് ഫുട്ബോള്‍ മത്സരത്തില്‍ ഇത്തവണയും തൊടുപുഴ ഉപജില്ലാ ഓവറോള്‍ ചാമ്പ്യന്‍മാരായി. ജൂനിയര്‍ ബോയ്സ് ചാമ്പ്യന്മാരായ കരിമണ്ണൂര്‍ സ്‌കൂള്‍, സബ്ജൂനിയര്‍ വിഭാഗത്തില്‍ ഫസ്റ്റ് റണ്ണേഴ്സ് അപ്പ് നേടി. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് കരിമണ്ണൂര്‍ സ്‌കൂള്‍ ചാമ്പ്യന്‍ഷിപ് നേടുന്നത്. അന്താരാഷ്ട്ര തലത്തില്‍ വരെ മത്സരിക്കാവുന്ന രാജ്യത്തെ ഏക സ്‌കൂള്‍ ഫുട്ബോള്‍ ടൂര്‍ണമെന്റാണ് സുബ്രതോ കപ്പ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്. കായികാധ്യാപകന്‍ ആല്‍വിന്‍ ജോസിനെയും ടീം അംഗങ്ങളെയും സ്‌കൂള്‍ മാനേജര്‍ ഫാ. സ്റ്റാന്‍ലി പുല്‍പ്രയില്‍, പ്രിന്‍സിപ്പല്‍ ബിസോയ് ജോര്‍ജ്, ഹെഡ്മാസ്റ്റര്‍ സജി മാത്യു എന്നിവര്‍ അഭിനന്ദിച്ചു.

 

Related Articles

Back to top button
error: Content is protected !!