Thodupuzha
മേസ്തിരി പണിക്കാരന് ആത്മഹത്യ ചെയ്തു
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2022/06/bc499fbc-feb5-4c1d-85c1-6d1abeaab760.jpg?resize=780%2C470&ssl=1)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: കെട്ടിട നിര്‍മാണ കരാര്‍ നല്‍കാത്തതിന്റെ പേരില്‍ മേസ്തിരി പണിക്കാരന് നിര്‍മാണം നടക്കുന്ന വീട്ടിലെത്തി ആത്മഹത്യ ചെയ്തു. തൊടുപുഴ വെള്ളിയാമറ്റം നാളിയാനി സ്വദേശി മരുതുംമൂട്ടില്‍ അനീഷാണ് ആത്മഹത്യ ചെയ്തത്. അയല്‍വാസിയുടെ വീട് നിര്‍മാണ കരാര്‍ ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു അനീഷ്. എന്നാല്‍ ഏതാനും ദിവസം മുമ്പ് നിര്‍മാണം മറ്റൊരാള്‍ക്കാണ് അയല്‍വാസി നല്‍കിയത്. ഇതിന്റെ നിരാശയില്‍ കഴിഞ്ഞിരുന്ന അനീഷ് പണി പൂര്‍ത്തിയാകാത്ത അതേ വീട്ടിലെത്തി മുന്‍ വശത്തെ കട്ടിളയില്‍ തൂങ്ങി മരിക്കുകയായിരുന്നു. സംഭവത്തില്‍ കാഞ്ഞാര്‍ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)