Thodupuzha

കരിമണ്ണൂര്‍ സ്‌കൂളില്‍  ‘സമ്മര്‍ വൈബ്‌സ്’ 26 മുതല്‍

 

 

കരിമണ്ണൂര്‍ : സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ കോവിഡ്കാല പഠന വിടവ് നികത്താനായി അവധിക്കാല പരിശീലനപരിപാടി ‘സമ്മര്‍ വൈബ്‌സ്’ 26ന് തുടക്കമാകും. കരിമണ്ണൂര്‍ സെന്റ് ജോസഫ്‌സ് സ്‌കൂളിലെ 5 മുതല്‍ 8 വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കും പുതിയതായി അഡ്മിഷന്‍ എടുക്കുന്ന കുട്ടികള്‍ക്കുമായാണ് പരിപാടി സംഘടിപ്പിക്കുക. പരിപാടിയുടെ ആദ്യ ഘട്ടത്തില്‍ ചിത്രരചന, സംഗീതം, പ്രവൃത്തിപരിചയം, അത്‌ലറ്റിക്‌സ്, ഫുട്‌ബോള്‍, ബാഡ്മിന്റണ്‍, ഹോക്കി എന്നിവയിലാണ് പ്രത്യേക പരിശീലനം നല്‍കുക. രണ്ടാം ഘട്ടത്തില്‍ ഭാഷാവിഷയങ്ങള്‍, ഗണിതം, ശാസ്ത്രവിഷയങ്ങള്‍ എന്നിവയ്ക്ക് പ്രത്യേക പരിശീലനവുമാണ് സംഘടിപ്പിക്കുക. ഇതോടൊപ്പം പത്താം ക്ലാസിലെ വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ക്കായി സംഘടിപ്പിച്ചിരിക്കുന്ന പോയ വര്‍ഷത്തെ വിലയിരുത്തലും പുതിയ അധ്യയനവര്‍ഷത്തെ പദ്ധതിനിര്‍മാണ പരിപാടിയും ‘ഓപ്പണ്‍ ഹൗസ്’ എന്നപേരില്‍ ചൊവ്വാഴ്ച നടത്തുമെന്ന് ഹെഡ്മാസ്റ്റര്‍ സജി മാത്യു അറിയിച്ചു.

Related Articles

Back to top button
error: Content is protected !!