ChuttuvattomThodupuzha

സുനി സാബു തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്

തൊടുപുഴ: ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി കോണ്‍ഗ്രസിലെ സുനി സാബുവിനെ തെരഞ്ഞെടുത്തു. പ്രസിഡന്റായിരുന്ന കേരള കോണ്‍ഗ്രസിലെ ട്രീസ് ജോസ് കാവാലത്ത് യു.ഡി.എഫ് ധാരണ പ്രകാരം രാജി വച്ചതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പു നടന്നത്. വൈസ് പ്രസിഡന്റായി കേരള കോണ്‍ഗ്രസിലെ  ജോബി മാത്യു പൊന്നാട്ടിനെ ബുധനാഴ്ച  തെരഞ്ഞെടുത്തിരുന്നു.  വൈസ് പ്രസിഡന്റായിരുന്ന കോണ്‍ഗ്രസിലെ എന്‍.കെ.ബിജു രാജി വച്ച ഒഴിവിലാണ് ജോബി മാത്യു തെരഞ്ഞെടുക്കപ്പെട്ടത്. തൊടുപുഴ ലേബര്‍ ഓഫീസറായിരുന്നു വരണാധികാരി. 13 അംഗ ഭരണസമിതിയില്‍ യു.ഡി.എഫ്-എട്ട്, എല്‍.ഡി.എഫ് -അഞ്ച് എന്നിങ്ങനെയാണ് കക്ഷി നില.

Related Articles

Back to top button
error: Content is protected !!