Local LiveVannappuram

സപ്ലൈകോ ജീവനക്കാരിയെ  ജോലിക്കിടെ പാമ്പ് കടിച്ചു 

വണ്ണപ്പുറം : സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റില്‍ പായ്ക്കിംഗ് സെക്ഷനില്‍ ജോലി ചെയ്യുന്നതിനിടെ ജീവനക്കാരിക്ക് പാമ്പു കടിയേറ്റു. ബുധനാഴ്ച ഉച്ചയോടെ വണ്ണപ്പുറം സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരിയെയാണ് പാമ്പുകടിച്ചത്. ഇവര്‍ പായ്ക്കിംഗ് സെക്ഷനിലേയ്ക്ക് എത്തിയപ്പോള്‍ ഇവിടെ പലകയ്ക്കിടയില്‍ ഉണ്ടായിരുന്ന പാമ്പ് കാലില്‍ കടിക്കുകയായിരുന്നു. തുടര്‍ന്ന് ഇവരെ തൊടുപുഴ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. വിഷം ഇല്ലാത്തയിനം പാമ്പാണ് കടിച്ചതെന്നു പരിശോധനയില്‍ കണ്ടെത്തി. വണ്ണപ്പുറം സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റിനു ചുറ്റും കാടുകയറിക്കിടക്കുകയാണെന്ന് തൊഴിലാളികള്‍ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!