ChuttuvattomThodupuzha

സസ്‌പെൻഡ് ചെയ്ത ജീവനക്കാരിയെ തിരിച്ചെടുക്കണം:പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചു

തൊടുപുഴ : കാർഷിക വികസന ബാങ്കിൽ നിന്നും സസ്‌പെൻഡ് ചെയ്ത ജീവനക്കാരിയെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള കോൺഗ്രസ് (എം ) നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാർഷിക വികസന ബാങ്കിനു മുമ്പിലേക്ക് പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചു. ബാങ്കിലെ സ്ഥിര ജീവനക്കാരിയായിരുന്ന വനിതാ കോൺഗ്രസ് (എം )സംസ്ഥാന ജനറൽ സെക്രട്ടറി അംബിക ഗോപാലകൃഷ്ണനെ ബാങ്കിൽ നിന്നും സസ്‌പെൻഡ് ചെയ്തത് രാഷ്ട്രീയ പ്രേരിത നടപടിയെന്നാരോപിച്ചാണ് സമരം സംഘടിപ്പിച്ചത്. നിയോജകമണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപാറ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു. നേതാക്കളായ അഗസ്റ്റിൻ വട്ടക്കന്നേൽ, റെജി കുന്നംകോട്ട്, ജയകൃഷ്ണൻ പുതിയേടത്ത്, അപ്പച്ചൻ ഓലിക്കരോട്ട്,പി .ജി ജോയി, ജോസ് പാറപ്പുറം, തോമസ് കിഴക്കേപ്പറമ്പിൽ, അബ്രഹാം അടപ്പൂർ, മനോജ് മാമല, ജോസ് മാറാട്ടിൽ,ജോർജ് അറക്കൽ,സണ്ണി കടുത്തലകന്നേൽ,ലിപ്‌സൺ കൊന്നക്കൽ,റോയ്‌സൺ കുഴിഞ്ഞാലിൽ, ജെഫിൻ കൊടവേലിൽ, ഡോണി കട്ടക്കയം,അഡ്വ കെവിൻ ജോർജ്,തോമസ് വെളിയത്തുമാലി,ജോസ് ഈറ്റക്കകന്നേൽ, ജോണി മുണ്ടക്കൽ ശാന്ത പൊന്നപ്പൻ, ജിന്റു ജേക്കബ് തുടങ്ങിയവർ പ്രസംഗിച്ചു.

 

Related Articles

Back to top button
error: Content is protected !!