ChuttuvattomThodupuzha

ശ്രീമദ് ഭഗവദ്ഗീത ഭാഷ്യപാരായണാഞ്ജലിയുടെ ഭാ​ഗമായി സ്വാമി ശിവസ്വരൂപാനന്ദ പ്രഭാഷണം നടത്തി

തൊടുപുഴ: സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ 2 വരെ തൊടുപുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ നടക്കുന്ന ശ്രീമദ് ഭഗവദ്ഗീത ഭാഷ്യപാരായണാഞ്ജലിക്കു മുന്നോടിയായി മൂന്നു ഞായറാഴ്ചകളിലായി നടക്കുന്ന ഗീതാപാരായണ പ്രഭാഷണത്തോടനുബന്ധിച്ച് സ്വാമി ശിവസ്വരൂപാനന്ദ പ്രഭാഷണം നടത്തി. ക്ഷേത്രത്തിന്റെ ഔദ്യോഗിക യുട്യൂബ് ചാനല്‍ പ്രകാശനവും അദ്ദേഹം നിര്‍വഹിച്ചു. 24 ന് വിദ്യാർത്ഥികള്‍ക്കായുള്ള വിവിധ മത്സരങ്ങള്‍ നടക്കും. ഭാഷ്യപാരായണാഞ്ജലിക്കായി വിപുലമായ ഒരുക്കങ്ങള്‍ നടത്തിയതായി ക്ഷേത്രഭാരവാഹികള്‍ അറിയിച്ചു. ക്ഷേത്രം മാനേജര്‍ ബി,ഇന്ദിര.  ക്ഷേത്രം കമ്മറ്റി ഭാരവാഹികളായ സി.സി കൃഷ്ണന്‍, ബി വിജയകുമാര്‍, ശ്രീമദ് ഭഗവത്ഗീത ഭാഷ്യപരായാണാ ഞ്ജലി ജനറല്‍ കണ്‍വീനര്‍ വി.കെ സുധാകരന്‍,  നാരായണ ശര്‍മ തിരുവംപ്ലാക്കല്‍, അഖിലഭാരതിയെ നാരായണ പ്രചാര സഭ കോ-ഓര്‍ഡിനേറ്റര്‍ ദിനേശന്‍ പിള്ള തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!