Thodupuzha

സ്വാമി വിവേകാനന്ദന്‍ യുവ പ്രതിഭ പുരസ്‌കാരം 2021: അപേക്ഷ ക്ഷണിച്ചു

തൊടുപുഴ: സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് 2021 ലെ സ്വാമി വിവേകാനന്ദന്‍ യുവ പ്രതിഭ പുരസ്‌കാരത്തിന് നിശ്ചിത ഫോറത്തില്‍ നോമിനേഷന്‍ ക്ഷണിച്ചു. വ്യക്തിഗത പുരസ്‌കാരത്തിനായി അതാത് മേഖലയിലെ 18നും 40 നും മധ്യേ പ്രായമുള്ള യുവജനങ്ങളെയാണ് നോമിനേറ്റ് ചെയ്യേണ്ടത്. സാമൂഹിക പ്രവര്‍ത്തനം, മാധ്യമ പ്രവര്‍ത്തനം (പ്രിന്റ് മീഡിയ, ദൃശ്യ മാധ്യമം), കലാ, സാഹിത്യം, കായികം (വനിത), കായികം (പുരുഷന്‍), സംരംഭകത്വം, കൃഷി, ഫോട്ടോഗ്രാഫി എന്നീ മേഖലകളില്‍ മികച്ച ഓരോ വ്യക്തിക്കു വീതം ആകെ 10 പേര്‍ക്കാണ് പുരസ്‌കാരങ്ങള്‍ നല്‍കുന്നത്. മുന്‍വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ഈ വര്‍ഷം പുരസ്‌കാരത്തിനായി സ്വയം അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയില്ല. മേഖലകളുമായി ബന്ധപ്പെട്ട ഏതൊരാള്‍ക്കും മറ്റൊരു വ്യക്തിയെ നാമനിര്‍ദ്ദേശം ചെയ്യാം. പുരസ്‌കാരത്തിന് അര്‍ഹരാവുന്നവര്‍ക്ക് 50,000/ രൂപയും പ്രശസ്തി പത്രവും നല്‍കും.

 

Related Articles

Back to top button
error: Content is protected !!