Thodupuzha
സ്വച്ഛ് അമൃത് മഹോത്സവ് സംഘടിപ്പിച്ചു
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2022/09/IMG-20220917-WA0032.jpg?resize=780%2C470&ssl=1?v=1663431112)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: രാജ്യത്തെ മാലിന്യ മുക്തമാക്കുക എന്ന സന്ദേശം ഉയര്‍ത്തികൊണ്ട് രാജ്യവ്യാപകമായി നടത്തുന്ന സ്വച്ഛ് അമൃത് മഹോത്സവ് തൊടുപുഴ നഗരസഭയിലും സംഘടിപ്പിച്ചു. നഗരസഭാ ഓഫീസില്‍ നിന്നും ആരംഭിച്ച റാലിക്ക് നഗരസഭാ ചെയര്മാന് സനീഷ് ജോര്‍ജ് നേതൃത്വം നല്കി. നഗരസഭാ ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് എം.എ.കരീം, കൗണ്‍സിലര്‍മാര്‍, നഗരസഭാ ജീവനക്കാര്‍, ന്യൂമാന്‍ കോളജ് എന്‍.എസ്.എസ്. വോളന്റിയേഴ്സ്, ഹരിതകര്‍മ സേന, സോക്കര്‍ ക്ലബ് അംഗങ്ങള്‍, മറ്റ് യുവജന സംഘടനകള്‍ തുടങ്ങിയവര്‍ ശുചിത്വ ബോധവല്‍ക്കരണ റാലിയില്‍ പങ്കെടുത്തു. മുനിസിപ്പല്‍ ബസ്സ്റ്റാന്റില് റാലി സമാപിച്ചു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)