Thodupuzha

നെല്‍കൃഷി തൊഴില്‍ ഉറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തണം: സ്വതന്ത്ര കര്‍ഷക സംഘം

തൊടുപുഴ: നെല്‍കൃഷിയെ തൊഴില്‍ ഉറപ്പ് പദ്ധതിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന് സ്വതന്ത്ര കര്‍ഷക സംഘം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. നെല്‍കൃഷിക്ക് വന്‍ തുകയാണ് കര്‍ഷകര്‍ക്ക് ചെലവാകുന്നത്. അതില്‍ തന്നെ തൊഴിലാളികള്‍ക്ക് കൂലി നല്‍കുന്നതിനാണ് വന്‍തുക മാറ്റി വയ്‌ക്കേണ്ടത്. ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍പ്പെട്ട വേലകളില്‍ നെല്‍കൃഷി മേഖലയെ ഉള്‍പ്പെടുത്തിയാല്‍ കര്‍ഷകര്‍ക്ക് സഹായകരമാകുമെന്ന് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.

Related Articles

Back to top button
error: Content is protected !!