Thodupuzha

തൊ​ടു​പു​ഴ ബ്ലോ​ക്കി​ലെ പ്ര​തി​ഭ​ക​ൾ​ക്ക് വെ​ബ് ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി ര​ജി​സ്റ്റ​ർ ചെ​യ്യാ​നാ​കു​ന്നി​ല്ലെ​ന്ന് പ​രാ​തി.

തൊ​ടു​പു​ഴ: കേ​ര​ളോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നു​ള്ള ഓ​ണ്‍ ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ നാ​ളെ അ​വ​സാ​നി​ക്കാ​നി​രി​ക്കെ തൊ​ടു​പു​ഴ ബ്ലോ​ക്കി​ലെ പ്ര​തി​ഭ​ക​ൾ​ക്ക് വെ​ബ് ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി ര​ജി​സ്റ്റ​ർ ചെ​യ്യാ​നാ​കു​ന്നി​ല്ലെ​ന്ന് പ​രാ​തി.

ഇ​നി ര​ണ്ടു ദി​വ​സം മാ​ത്രം ര​ജി​സ്ട്രേ​ഷ​ന് ഉ​ള്ള​തി​നാ​ൽ അ​വ​സ​രം ന​ഷ്ട​മാ​കു​മോ​യെ​ന്നാ​ണ് യു​വ​ക​ലാ​കാ​ര​ൻ​മാ​രു​ടെ ആ​ശ​ങ്ക. യു​വ​ജ​ന​ങ്ങ​ളു​ടെ ക​ലാ​പ​ര​വും സാം​സ്കാ​രി​ക​വു​മാ​യ ക​ഴി​വു​ക​ൾ പ്ര​ക​ടി​പ്പി​ക്കു​ന്ന​തി​നാ​യി സം​സ്ഥാ​ന യു​വ​ജ​ന​ക്ഷേ​മ ബോ​ർ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് കേ​ര​ളോ​ത്സ​വം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ ഈ ​വ​ർ​ഷം പൂ​ർ​ണ​മാ​യും ഓ​ണ്‍​ലൈ​ൻ പ്ലാ​റ്റ് ഫോ​മി​ൽ ക​ലാ മ​ത്സ​ര​ങ്ങ​ൾ മാ​ത്ര​മാ​ണ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഓ​ണ്‍ ലൈ​ൻ ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി ര​ജി​സ്ട്രേ​ഷ​ന് ശ്ര​മി​ക്കു​ന്പോ​ൾ തൊ​ടു​പു​ഴ ബ്ലോ​ക്കി​ലെ പ​ഞ്ചാ​യ​ത്തു​ക​ൾ ല​ഭ്യ​മാ​കാ​ത്ത​താ​ണ് പ്ര​തി​സ​ന്ധി.

തൊ​ടു​പു​ഴ ബ്ലോ​ക്കി​ന്‍റെ സ്ഥാ​ന​ത്ത് ക​ട്ട​പ്പ​ന ബ്ലോ​ക്കു​ക​ളി​ലെ പ​ഞ്ചാ​യ​ത്തു​ക​ളാ​ണ് ല​ഭി​ക്കു​ന്ന​ത്. അ​തി​നാ​ൽ തൊ​ടു​പു​ഴ ബ്ലോ​ക്കി​ന് കീ​ഴി​ലു​ള്ള പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ക​ലാ​കാ​ര​ൻ​മാ​ർ​ക്ക് ഇ​തു വ​രെ ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ വെ​ബ് ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ​യാ​ണ് ര​ജി​സ്ട്രേ​ഷ​നും വീ​ഡി​യോ അ​യ​ക്കു​ക​യും ചെ​യ്യേ​ണ്ട​ത്. ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കു​ന്ന സ​മ​യ​ത്ത് മ​ത്സ​രാ​ർ​ഥി​ക​ൾ​ക്ക് ര​ജി​സ്റ്റ​ർ ന​ന്പ​രും കോ​ഡ് ന​ന്പ​രും ല​ഭ്യ​മാ​കും.

ഈ ​ര​ജി​സ്റ്റ​ർ ന​ന്പ​ർ ഉ​പ​യോ​ഗി​ച്ചാ​ണ് അ​ടു​ത്ത ഘ​ട്ട​ത്തി​ൽ മ​ത്സ​ര​ങ്ങ​ളു​ടെ റെ​ക്കോ​ഡ് ചെ​യ്ത വീ​ഡി​യോ​ക​ൾ അ​യ​ക്കേ​ണ്ട​ത്. നി​ശ്ചി​ത സ​മ​യ പ​രി​ധി​ക്കു​ള്ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത​വ​ർ​ക്കു മാ​ത്ര​മെ വീ​ഡി​യോ അ​യ​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യം ല​ഭ്യ​മാ​കു.

എ​ന്നാ​ൽ തൊ​ടു​പു​ഴ ബ്ലോ​ക്കി​ലെ മ​ൽ​സ​രാ​ർ​ഥി​ക​ൾ​ക്ക് നാ​ലു ദി​വ​സ​മാ​യി ശ്ര​മി​ച്ചി​ട്ടും ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി പോ​ലും പൂ​ർ​ത്തി​യാ​ക്കാ​നാ​യി​ട്ടി​ല്ല. അ​തി​നാ​ൽ കോ​ഡ് ന​ന്പ​രും ല​ഭ്യ​മാ​യി​ട്ടി​ല്ല. യു​വ​ജ​ന ക്ഷേ​മ ബോ​ർ​ഡ് അ​ധി​കൃ​ത​രോ​ട് അ​ന്വേ​ഷി​ക്കു​ന്പോ​ൾ വെ​ബ്സൈ​റ്റി​ലെ ത​ക​രാ​റാ​ണെ​ന്നും ഉ​ട​ൻ പ​രി​ഹ​രി​ക്കു​മെ​ന്നാ​ണ് അ​റി​യി​ച്ച​തെ​ന്നും മ​ൽ​സ​രാ​ർ​ഥി​ക​ൾ പ​റ​ഞ്ഞു. അ​ടി​യ​ന്ത​ര​മാ​യി അ​പാ​ക​ത പ​രി​ഹ​രി​ച്ച് തൊ​ടു​പു​ഴ ബ്ലോ​ക്കി​ലെ ക​ലാ​കാ​ര​ൻ​മാ​ർ​ക്ക് മ​ൽ​സ​രി​ക്കാ​നു​ള്ള അ​വ​സ​രം ഉ​ണ്ടാ​ക്ക​ണ​മെ​ന്നാ​ണ് ഇ​വ​രു​ടെ ആ​വ​ശ്യം.

Related Articles

Back to top button
error: Content is protected !!