ObitThodupuzha

ടാപ്പിംഗ് തൊഴിലാളി കിണറ്റില്‍ വീണ് മരിച്ചു

തൊടുപുഴ: കിണറ്റില്‍ വീണ് റബര്‍ ടാപ്പിംഗ് തൊഴിലാളി മരിച്ചു. കോടിക്കുളം തെക്കേക്കര ജോണി ചാക്കോ (70) യാണ് അപകടത്തില്‍പ്പെട്ടത്. ഞായറാഴ്ച പുലര്‍ച്ചെ റബര്‍ ടാപ്പിങിനായി വീട്ടില്‍ നിന്ന് പോയ ജോണിയെ 10.30 ആയിട്ടും കാണാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബേബി എലുവാലിങ്കല്‍ എന്നയാളുടെ റബര്‍ തോട്ടത്തിലെ കിണറ്റില്‍ വീണായിരുന്നു അപകടം. ഭാര്യ: അന്നക്കുട്ടി കലൂര്‍ പിണക്കാട്ട് കുടുംബാംഗം. മക്കള്‍: ബിന്‍സ്, ബിനിത, ബിബിന്‍. മരുമക്കള്‍: ലിനി, അമ്മു, സജി. സംസ്‌കാരം തിങ്കളാഴ്ച ഉച്ചക്ക് കോടിക്കുളം സെന്റ് ആന്‍സ് പള്ളിയില്‍.

Related Articles

Back to top button
error: Content is protected !!