Idukki

നികുതി വെട്ടിപ്പ്: കുമളിയില്‍ ലോറി ഇന്റലിജന്‍സ് സ്‌ക്വാഡ് പിടികൂടി

കുമളി: പത്തനംതിട്ട ,കോട്ടയം ജില്ലകളില്‍ നിന്ന് പഴയ ഇരുമ്പ് സാധനങ്ങള്‍ കയറ്റി വന്ന രണ്ടു ലോറികള്‍ നികുതി വകുപ്പിന്റെ ഇന്റലിജന്‍സ് സ്‌ക്വാഡ് പിടികൂടി. ഇതില്‍ ഒരു ലോറിയുടെ ഡ്രൈവര്‍ പരിശോധനയ്ക്കിടെ ഇറങ്ങി ഓടി. ഇന്റലിജന്‍സ് സ്‌ക്വാഡ് സംസ്ഥാന തലത്തില്‍ നടത്തുന്ന രാത്രികാല പട്രോളിംഗ് ഭാഗമായിട്ടാണ് നികുതി വെട്ടിപ്പ് കണ്ടെത്തി ലോറികള്‍ പിടികൂടിയത്. ഇന്നലെ കുട്ടിക്കാനത്ത് നിന്ന് പിടികൂടിയ ലോറികള്‍ അതിര്‍ത്തിയിലെ കുമളി ചെക്ക് പോസ്റ്റ് കോമ്പൗണ്ടിലും വലിയ കണ്ടത്തുമായി സുക്ഷിച്ചിരിക്കയാണു. പതിനാല് ടണ്ണോളം ഇരുമ്പ് സാധനങ്ങള്‍ ലോറിയിലുള്ളതായാണ് വിലയിരുത്തല്‍. ഇവയുടെ യഥാര്‍ത്ഥ തൂക്കം കണ്ടെത്താന്‍ അതിര്‍ത്തി ചെക്കു പോസ്റ്റില്‍ വേ ബ്രിഡ്ജ് ഇല്ലാത്തതിനാല്‍ ഡ്രൈവര്‍മാര്‍ പറയുന്നതാണ് തൂക്കം . രണ്ടു ലോറികളിലുമായുള്ള ഇരുമ്പ് സാധനങ്ങള്‍ക്ക് നികുതി  ഇനത്തില്‍ ഉദ്ദേശം ഏഴ് ലക്ഷം രൂപ വരെ അടക്കേണ്ടി വരുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

Related Articles

Back to top button
error: Content is protected !!