Thodupuzha

അധ്യാപകരും സര്‍ക്കാര്‍ ജീവനക്കാരും നടത്തുന്ന ജില്ലാ മാര്‍ച്ച് ചൊവ്വാഴ്ച

 

തൊടുപുഴ: വെട്ടിക്കുറച്ചും നിയമനങ്ങള്‍ നടത്തുന്നത് തടഞ്ഞും വികസന-ക്ഷേമ പ്രവര്‍ത്തനങ്ങില്‍ നിന്ന് പിന്മാറിയും രാജ്യത്തെ സിവില്‍ സര്‍വീസ് മേഖലയെ തകര്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ തിരുത്തണമെന്നാവശ്യപ്പെട്ട് അധ്യാപകരും ജീവനക്കാരും നടത്തുന്ന ജില്ലാ മാര്‍ച്ച് ചൊവ്വാഴ്ച രാവിലെ 11 ന് തൊടുപുഴ മിനി സിവില്‍ സ്റ്റേഷന്‍ പരിസരത്തു നിന്നും ആരംഭിക്കും. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരക്കണക്കിന് അധ്യാപകരും ജീവനക്കാരും അണിചേരുന്ന മാര്‍ച്ചിന് അധ്യാപകരുടേയും ജീവനക്കാരുടേയും ആക്ഷന്‍ കൗണ്‍സിലാണ് നേതൃത്വം നല്‍കുന്നത്. പി.എഫ്.ആര്‍.ഡി.എ നിയമം പിന്‍വലിക്കുക, നിര്‍വചിക്കപ്പെട്ട ആനുകൂല്യങ്ങള്‍ ഉറപ്പാക്കുന്ന പെന്‍ഷന്‍ പദ്ധതി നടപ്പാക്കുക, ഫെഡറലിസം സംരക്ഷിക്കുക, ദേശീയ വിദ്യാഭ്യാസനയം പിന്‍വലിക്കുക, സര്‍വകലാശാലകളുടെ ജനാധിപത്യ അവകാശം സംരക്ഷിക്കുക, വിലക്കയറ്റം തടയുക, വര്‍ഗീയതയെ ചെറുക്കുക, കേരള സര്‍ക്കാരിന്റെ ജനപക്ഷ ബദല്‍നയങ്ങള്‍ ശക്തിപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും മാര്‍ച്ചിന്റെ ഭാഗമായി ഉന്നയിക്കുന്നുണ്ട്.

തൊടുപുഴ ഗാന്ധി സ്‌ക്വയറിന് സമീപമുള്ള പഴയ ബസ്റ്റാന്റ് പരിസരത്ത് മാര്‍ച്ച് സമാപിക്കും. പൊതുസമ്മേളനം കെ.എസ്.ടി.എ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി ബെന്നി ഉദ്ഘാടനം ചെയ്യും. ആക്ഷന്‍ കൗണ്‍സില്‍ ജില്ലാ ചെയര്‍മാന്‍ ഷാമോന്‍ ലൂക് അധ്യക്ഷത വഹിക്കും.

Related Articles

Back to top button
error: Content is protected !!