Thodupuzha

സര്‍ക്കാരിന്റെ ഒളിച്ചുകളി അവസാനിപ്പിക്കണമെന്ന് കെ.പി.എസ്.ടി.എ

 

തൊടുപുഴ : പുതിയ അധ്യയന വര്‍ഷമാരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ മുന്‍ വര്‍ഷത്തെ തസ്തിക നിര്‍ണയ നടപടികള്‍ പൂര്‍ത്തീകരിക്കാത്തത് പ്രതിഷേധാര്‍ഹമാണെന്ന് കെ.പി.എസ്.ടി.എ ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി . 2022-23 വര്‍ഷത്തെ തസ്തിക നിര്‍ണയം പൂര്‍ത്തിയായെന്നും 5906 അധ്യാപക തസ്തികകളും 99 അനധ്യാപക തസ്തികകളും സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്നും വിദ്യാഭ്യാസ വകുപ്പ് അവകാശപ്പെടുമ്പോള്‍ കുട്ടികളുടെ സ്‌കൂള്‍ തിരിച്ചുള്ള കണക്കുകള്‍ പുന:പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ധനവകുപ്പ് ആവശ്യപ്പെടുന്നത് .പുതിയ അധ്യയന വര്‍ഷം സര്‍ക്കാര്‍ സ്‌കൂളുകളില്‍ സ്ഥിരാധ്യാപകരുണ്ടാകില്ല .എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ക്ക് നിയമനാംഗീകാരവും ലഭിക്കുകയുമില്ല .ഇതെല്ലാം വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെ ബാധിക്കും .തസ്തിക നിര്‍ണയം നടക്കാത്തതിനാല്‍ താല്ക്കാലിക അധ്യാപകരെ നിയമിച്ച് ശമ്പളം കൊടുക്കാനും കഴിയില്ല .

വിദ്യാഭ്യാസ മേഖലയില്‍ സമാധാനാന്തരീക്ഷം നിലനിര്‍ത്താന്‍ മുന്‍ വര്‍ഷങ്ങളിലേതുപോലെ ജൂലൈ 15ന് തന്നെ തസ്തിക നിര്‍ണയം പൂര്‍ത്തിയാക്കി ഒഴിവുള്ള തസ്തികകളില്‍ നിയമനം നടത്തണമെന്ന് കെ പി എസ് ടി എ ഇടുക്കി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു . സംസ്ഥാന അസോസിയേറ്റ് ജനറല്‍ സെക്രട്ടറി വി എം ഫിലിപ്പച്ചന്‍ യോഗം ഉദ്ഘാടനം ചെയ്തു . ജില്ല പ്രസിഡന്റ് ഡെയ്‌സണ്‍ മാത്യു അധ്യക്ഷത വഹിച്ചു . സംസ്ഥാന സെക്രട്ടറി വി ഡി എബ്രഹാം ,ജില്ലാ സെക്രട്ടറി പി എം നാസര്‍ , ജോബിന്‍ കളത്തിക്കാട്ടില്‍ , സി കെ മുഹമ്മദ് ഫൈസല്‍ , ബിജോയ് മാത്യു , എം വി ജോര്‍ജുകുട്ടി , കെ സുരേഷ് കുമാര്‍ , സജി ടി ജോസഫ് , ജോയി ആന്‍ഡ്രൂസ് , വി കെ ആറ്റ്‌ലി , ജോര്‍ജ് ജേക്കബ് , ടി ശിവകുമാര്‍ , അജീഷ് കുമാര്‍ , സുനില്‍ റ്റി തോമസ് ,സിബി കെ ജോര്‍ജ് ,ഷിന്റോ ജോര്‍ജ് , രാജിമോന്‍ ഗോവിന്ദ് , അനീഷ് ജോര്‍ജ്, ദീപു ജോസ് , രതീഷ് വി ആര്‍ എന്നിവര്‍ പ്രസംഗിച്ചു .

Related Articles

Back to top button
error: Content is protected !!