Thodupuzha

ജി​ല്ല​യി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ൾ എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ എ​ഴു​താ​ൻ ത​യാ​റെ​ടു​ക്കു​ന്നു.

തൊ​ടു​പു​ഴ: കോ​വി​ഡ് വ്യാ​പ​നം ഉ​യ​ർ​ത്തി​യ പ്ര​തി​സ​ന്ധി​ക​ൾ കു​റ​ഞ്ഞ​തോ​ടെ ജി​ല്ല​യി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ൾ എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ എ​ഴു​താ​ൻ ത​യാ​റെ​ടു​ക്കു​ന്നു. മോ​ഡ​ൽ പ​രീ​ക്ഷ 16നും ​വാ​ർ​ഷി​ക പ​രീ​ക്ഷ 31നു​മാ​ണ് ആ​രം​ഭി​ക്കു​ന്ന​ത്. സ്കൂ​ളു​ക​ൾ പൂ​ർ​ണ​തോ​തി​ൽ പ്ര​വ​ർ​ത്തി​ച്ച് തു​ട​ങ്ങി​യ​തോ​ടെ അ​ധ്യ​യ​നം കൂ​ടു​ത​ൽ സ​ജീ​വ​മാ​യ​താ​യും പാ​ഠ​ഭാ​ഗ​ങ്ങ​ൾ നി​ശ്ചി​ത സ​മ​യ​ത്ത് ത​ന്നെ പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​ഞ്ഞ​താ​യും അ​ധ്യാ​പ​ക​ർ പ​റ​യു​ന്നു.

 

പ്ര​തി​സ​ന്ധി​ക​ളെ ത​ര​ണം ചെ​യ്ത് ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ പ​രീ​ക്ഷ​യെ നേ​രി​ടാ​ൻ കു​ട്ടി​ക​ളെ സ​ജ്ജ​രാ​ക്കു​ന്ന​തി​നു​ള്ള അ​ന്തി​മ​ഘ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ സ്കൂ​ളു​ക​ളി​ൽ ന​ട​ക്കു​ന്ന​ത്.

 

പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ൾ 162

6,085 ആ​ണ്‍​കു​ട്ടി​ക​ളും 5,543 പെ​ണ്‍​കു​ട്ടി​ക​ളു​മ​ട​ക്കം 11,628 വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഇ​ത്ത​വ​ണ ജി​ല്ല​യി​ൽ എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ എ​ഴു​തു​ന്ന​ത്. ഇ​തി​ൽ 3,391 പേ​ർ സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ൽ​നി​ന്നും 7,371 പേ​ർ എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ൽ നി​ന്നും 661 പേ​ർ അ​ണ്‍ എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ൽ നി​ന്നും 205 പേ​ർ ഐ​എ​ച്ച്ആ​ർ​ഡി​യി​ൽ നി​ന്നു​മാ​ണ്. 1654 പ​ട്ടി​ക​ജാ​തി വി​ദ്യാ​ർ​ഥി​ക​ളും 661 പ​ട്ടി​ക​വ​ർ​ഗ വി​ദ്യാ​ർ​ഥി​ക​ളും പ​രീ​ക്ഷ എ​ഴു​തു​ന്ന​വ​രി​ൽ ഉ​ൾ​പ്പെ​ടു​ന്നു. സ​ർ​ക്കാ​ർ മേ​ഖ​ല​യി​ൽ 79, എ​യ്ഡ​ഡ് 70, അ​ണ്‍ എ​യ്ഡ​ഡ് എ​ട്ട്, ഐ​എ​ച്ച്ആ​ർ​ഡി അ​ഞ്ച് എ​ന്ന ക​ണ​ക്കി​ലാ​ണ് പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.

 

വി​ദ്യാ​ർ​ഥി​ക​ൾ കൂ​ടു​ത​ൽ

ക​ല്ലാ​റി​ൽ

 

ജി​ല്ല​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷ എ​ഴു​തു​ന്ന സ​ർ​ക്കാ​ർ സ്കൂ​ൾ ക​ല്ലാ​ർ ജി​എ​ച്ച്എ​സാ​ണ്. 378 പേ​ർ ഇ​വി​ടെ പ​രീ​ക്ഷ​യെ​ഴു​തും. എ​യ്ഡ​ഡി​ൽ ക​രി​മ​ണ്ണൂ​ർ സെ​ൻ​റ് ജോ​സ​ഫ്സ് എ​ച്ച്എ​സ്എ​സും -322, അ​ണ്‍ എ​യ്ഡ​ഡി​ൽ ക​ട്ട​പ്പ​ന ഒ​സാ​നം ഇ​എം​എ​സ്എ​ച്ച്എ​സും -171 ,ഐ​എ​ച്ച്ആ​ർ​ഡി​യി​ൽ അ​ടി​മാ​ലി ടി​എ​ച്ച്എ​സും-84 ആ​ണ് വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ മു​ന്നി​ൽ നി​ൽ​ക്കു​ന്ന​ത്. ഏ​റ്റ​വും കു​റ​വ് വി​ദ്യാ​ർ​ഥി​ക​ൾ യ​ഥാ​ക്ര​മം ശാ​ന്ത​ൻ​പാ​റ ജി​എ​ച്ച്എ​സ് -അ​ഞ്ച്, മു​ക്കു​ളം എ​സ്ജി​എ​ച്ച്എ​സ് -ആ​റ്, നെ​ടു​ങ്ക​ണ്ടം എ​സ്ടി​എ -മൂ​ന്ന്, പു​റ​പ്പു​ഴ ജി​ടി​എ​ച്ച്എ​സ് -25 എ​ന്നി സ്കൂ​ളു​ക​ളി​ലാ​ണ്.

 

മു​ൻ​ക​രു​ത​ൽ തു​ട​രും

 

കോ​വി​ഡ് വ്യാ​പ​നം പൂ​ർ​ണ​മാ​യി മാ​റാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ക​ഴി​ഞ്ഞ​ത​വ​ണ പ​രീ​ക്ഷ​യ്ക്ക് സ്വീ​ക​രി​ച്ച മു​ൻ​ക​രു​ത​ലു​ക​ളും മാ​ന​ദ​ണ്ഡ​ങ്ങ​ളും പൂ​ർ​ണ​മാ​യും ഇ​ത്ത​വ​ണ​യും തു​ട​രു​മെ​ന്ന് ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ വി.​എ.​ശ​ശീ​ന്ദ്ര വ്യാ​സ് പ​റ​ഞ്ഞു. പാ​ഠ​ഭാ​ഗ​ങ്ങ​ൾ പൂ​ർ​ണ​മാ​യും പ​ഠി​പ്പി​ച്ചു​ക​ഴി​ഞ്ഞു. റി​വി​ഷ​നാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്. കു​ട്ടി​ക​ളെ പ​രീ​ക്ഷ​യ്ക്ക് സ​ജ്ജ​രാ​ക്കാ​ൻ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും മ​റ്റും ന​ൽ​കു​ന്ന​തി​നും സം​ശ​യ​നി​വാ​ര​ണ​ത്തി​നും പ​ല സ്കൂ​ളു​ക​ളി​ലും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് രാ​വി​ലെ​യും വൈ​കു​ന്നേ​ര​വു​മാ​യി പ്ര​ത്യേ​കം ക്ലാ​സു​ക​ളും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

 

ക​ഴി​ഞ്ഞ​ത​വ​ണ

റി​ക്കാ​ർ​ഡ് തി​ള​ക്കം

 

ക​ഴി​ഞ്ഞ ത​വ​ണ 5,824 ആ​ണ്‍​കു​ട്ടി​ക​ളും 5,443 പെ​ണ്‍​കു​ട്ടി​ക​ളു​മ​ട​ക്കം 11,267 വി​ദ്യാ​ർ​ഥി​ക​ളാ​ണ് ജി​ല്ല​യി​ൽ പ​രീ​ക്ഷ എ​ഴു​തി​യ​ത്. 99.38 ശ​ത​മാ​നം എ​ന്ന റി​ക്കാ​ർ​ഡ് വി​ജ​യ​മാ​ണ് ജി​ല്ല നേ​ടി​യ​ത്. 5,774 ആ​ണ്‍​കു​ട്ടി​ക​ളും 5,423 പെ​ണ്‍​കു​ട്ടി​ക​ളു​മ​ട​ക്കം 11,197 പേ​ർ ഉ​പ​രി​പ​ഠ​ന​ത്തി​ന് യോ​ഗ്യ​ത നേ​ടി. 2,785 പേ​ർ​ക്ക് മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് ല​ഭി​ച്ചു. 54 സ​ർ​ക്കാ​രും 59 എ​യ്ഡ​ഡും പ​ത്ത് അ​ണ്‍ എ​യ്ഡ​ഡു​മ​ട​ക്കം 123 സ്കൂ​ളു​ക​ൾ നൂ​റ് മേ​നി വി​ജ​യം സ്വ​ന്ത​മാ​ക്കി.

Related Articles

Back to top button
error: Content is protected !!