Moolammattam

തണൽ മരങ്ങൾ ഇരുട്ടിൻ്റെ മറവിൽ വെട്ടിമാറ്റി

മുട്ടം: ടാക്സി സ്റ്റാൻഡിൽ തണൽ വിരിച്ച് നിന്നിരുന്ന മരത്തിൻ്റെ ശിഖരങ്ങൾ ഇരുട്ടിൻ്റെ മറവിൽ വെട്ടിമാറ്റിയത് വിവാദമായി.ചൊവ്വാഴ്ച രാത്രിയിലാണ് മരങ്ങൾ വെട്ടിമാറ്റിയത്. ടാക്സി സ്റ്റാൻഡിൽ ഉള്ള ഡ്രൈവർമാർക്കും വന്നു പോകുന്നവർക്കും ഏറെ ആശ്വാസകരമായിരുന്നു മരത്തിൻ്റെ ശിഖരങ്ങൾ. ഇത് വെട്ടിമാറ്റിയതോടെ പ്രദേശത്ത് കനത്ത ചൂടാണ് അനുഭവപ്പെടുന്നത്.

ഓട്ടം കഴിഞ്ഞ് എത്തുന്ന ഡ്രൈവർമാരും വിശ്രമിച്ചിരുന്നത് ഈ മരത്തണലിലായിരുന്നു.മരത്തിൻ്റെ ശിഖരങ്ങൾ ഇല്ലാതായതോടെ വലിയ ചൂടാണ് അനുഭവപ്പെടുന്നത്. വ്യാപാരികൾക്കും വലിയ ആശ്വാസമായിരുന്നു മരത്തിൻ്റെ തണൽ.ഇരുട്ടിൻ്റെ മറവിൽ മരങ്ങൾ വെട്ടിമാറ്റിയവരെ കണ്ടെത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Related Articles

Back to top button
error: Content is protected !!