Thodupuzha

ഐ.എന്‍.എല്‍ ദേശീയ നേതൃത്വത്തിന്റെ നടപടി  അംഗീകരിക്കാനാവില്ല: വഹാബ് വിഭാഗം

 

 

തൊടുപുഴ: ഐ.എന്‍.എല്‍ സംസ്ഥാന കമ്മിറ്റിക്കെതിരെ ദേശീയ നേതൃത്വം സ്വീകരിച്ച നടപടി അംഗീകരിക്കാനാവില്ലെന്ന് ഐ.എന്‍.എല്‍ (വഹാബ് വിഭാഗം) നേതാക്കള്‍ അറിയിച്ചു. ഇടക്കാലത്ത് പാര്‍ട്ടിയില്‍ അംഗത്വമെടുത്ത് നേതൃത്വം കൈയടക്കിയ ചിലരുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി പാര്‍ട്ടിയെ കെട്ടിപ്പെടുത്ത നേതാക്കളെയും പ്രവര്‍ത്തകരെയും തള്ളിക്കളയുകയാണ് ദേശീയ നേതൃത്വം ചെയ്യുന്നത്. ഭൂരിഭാഗം പ്രവര്‍ത്തകരും ദേശീയ നേതൃത്വത്തിന്റെ നടപടിയെ തള്ളിക്കളയുമെന്നും സംസ്ഥാന പ്രസിഡന്റ് പ്രഫ. എ.പി അബ്ദുള്‍ വഹാബുള്‍പ്പെടെയുള്ള നേതൃത്വത്തെ വിശ്വാസമര്‍പ്പിച്ച് ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും ആക്ടിങ് ജില്ലാ പ്രസിഡന്റ് യൂസഫ് കളപ്പുര, സംസ്ഥാന കൗണ്‍സില്‍ അംഗം മുഹമ്മദ് ഷെരീഫ്, ജില്ലാ ട്രഷറര്‍ മുനീര്‍ മൗലവി, വൈസ് പ്രിഡന്റ് എം.എന്‍. സലിം, വി.എം അബ്ദുല്‍ കരീം, അബ്ദുല്‍ അസീസ് എന്നിവര്‍ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!